കോര്‍ക്ക്: കോര്‍ക്ക് സെന്റ് പീറ്റേഴ്സ് യാക്കോബായ സഭയിലെ അബി സ്‌കറിയയും കുടുംബവും ഓസ്ട്രേലിയയിലേക്ക് ചേക്കേറുന്നു. സഭാ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുത്തിരുന്നവരാണ് അഭിയും കുടുംബവും. സഭയെ പ്രതിനിധീകരിച്ച് ഫാദര്‍ ജോബി മോന്‍ സ്‌കറിയ സ്‌നേഹാദരങ്ങള്‍ നല്‍കി. എല്ലാ ഭക്ത സംഘടനകളുടെയും പ്രതിനിധികള്‍ ആശംസകള്‍ നേര്‍ന്നു. പള്ളിയുടെ ആരംഭം മുതല്‍ എല്ലാ കാര്യങ്ങളിലും സജീവമായി പ്രവര്‍ത്തിച്ചിരുന്നവരാണ് അഭിയും ദീപയും കുട്ടികളും എന്ന കാര്യം പ്രത്യേകം എല്ലാവരുമോര്‍ത്തു. അടുത്ത മാസം ആദ്യം സിഡ്നിയിലേക്ക് പോകുന്ന കുടുംബത്തിന് എല്ലാ ഇടവകക്കാരും ആശംസകള്‍ നേര്‍ന്നു.