ഹൈദരാബാദില്‍ മലയാളി ഐ എസ് ആര്‍ ഒ ശാത്രജ്ഞന്റെ കൊലയ്ക്ക് പിന്നില്‍ സ്വവര്‍ഗാനുരാഗം

ഹൈദരാബാദ്: ഹൈദരാബാദില്‍ കൊല്ലപ്പെട്ട ഐ എസ് ആര്‍ ഒ ശാസ്ത്രഞന്‍ സുരേഷ് കുമാറിന്റെ കൊലയാളിയെ കണ്ടെത്തി പോലീസ്. സ്വവര്‍ഗ്ഗ ലൈംഗികതയ്ക്ക് പകരമായി പണം നല്‍കണമെന്നാവശ്യപ്പെട്ട് സുരേഷിനെ ഭീഷണിപ്പെടുത്തുകയും തുടര്‍ന്ന് കൊലപ്പെടുത്തുകയും ചെയ്തത് 39-കാരനായ സ്വകാര്യ പാത്തോളജി ലാബിലെ ലാബ് ടെക്നീഷ്യന്‍ ജനഗാമ ശ്രീനിവാസനാണ് പോലീസ് പിടിയിലായത്.

ലൈംഗികതയ്ക്ക് പകരമായി സാമ്പത്തിക സഹായം പ്രതീക്ഷിച്ചിരുന്ന പ്രതി തുക ലഭിക്കാത്തതിനാല്‍ സുരേഷിന കൊല്ലാനുള്ള പദ്ധതിയിടുകയായിരുന്നു. മൂന്ന് ടീമുകളായി തിരിഞ്ഞ് സാങ്കേതിക, ഫോറന്‍സിക് തെളിവുകളും രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലൊടുവിലാണ് ശ്രീനിവാസാണ് സുരേഷിനെ കൊലപ്പെടുത്തിയതെന്ന് കണ്ടെത്തിയത്.

അന്വേഷണത്തില്‍ – സുരേഷ് ഏകാന്ത ജീവിതമായിരുന്നു നയിച്ചിരുന്നത് എന്ന് പോലീസ് പറയുന്നു. ഇതായിരുന്നു ഇരുവരും തമ്മില്‍ അടുക്കാനുണ്ടായ സാഹചര്യം എന്നും അന്വേഷണത്തില്‍ കണ്ടെത്തി. നിലവില്‍ മോശമായ സാമ്പത്തിക സ്ഥിതിയാണ് സുരേഷിന് ഉണ്ടായിരുന്നതെന്നും പോലീസ് പറയുന്നു. സെപ്റ്റംബര്‍ 30ന് രാത്രി 9.30 ന് ശ്രീനിവാസ് ഒരു കത്തി വാങ്ങി സുരേഷിന്റെ അപ്പാര്‍ട്ട്മെന്റിലേക്ക് പോയി. ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതിന് ശേഷം ഇരുവരും തമ്മില്‍ പണത്തിന്റെ പേരില്‍ തര്‍ക്കമുണ്ടായി.

വാദത്തിനിടയില്‍ ശ്രീനിവാസ്, സുരേഷിനെ കത്തികൊണ്ട് ആക്രമിച്ച് തലയ്ക്ക് ഗുരുതരമായി പരിക്കേല്‍പ്പിക്കുകയുമായിരുന്നു. എന്നാണ് പോലീസ് റിപ്പോര്‍ട്ട്. നാഷണല്‍ റിമോര്‍ട്ട് സെന്‍സിംഗ് സെന്ററിന്റെ ഫോട്ടോ വിഭാഗത്തില്‍ ശാസ്ത്രജ്ഞനാണ് സുരേഷ് കുമാര്‍. ഹൈദരാബാദിലെ അമീര്‍പേട്ടിലെ ഘരം കരം റോഡില്‍ അന്നപൂര്‍ണ അപ്പാര്‍ട്ട്‌മെന്റില്‍ ഇദ്ദേഹം ഒറ്റയ്ക്കായിരുന്നു താമസിച്ചിരുന്നത്. 20 വര്‍ഷമായി സുരേഷ് ഹൈദരാബാദില്‍ താമസിക്കുന്നു. ഭാര്യയും ഇവിടെതന്നെയാണ് ജോലി ചെയ്തിരുന്നെങ്കിലും 2005ല്‍ ചെന്നൈയിലേക്ക് മാറി.

Share this news

Leave a Reply

%d bloggers like this: