നഴ്‌സിംഗ് ജോലി മരണക്കയമാകുന്നു; നൈറ്റ് ഷിഫ്റ്റ് കഴിഞ്ഞു മടങ്ങുന്ന നഴ്‌സുമാര്‍ അപകടത്തില്‍ പെടുന്ന സംഭവങ്ങള്‍ പതിവാകുന്നു

കെറി: അയര്‍ലണ്ടിലും, യു കെ യിലും നഴ്‌സുമാര്‍ ഓരോ ഷിഫ്റ്റ് കഴിഞ്ഞ് ഇറങ്ങുമ്പോഴേക്കും അവശരാകുന്നത് ഇവര്‍ അപകടത്തില്‍ പെടാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നതായി റിപ്പോര്‍ട്ട് . സ്വന്തമായി ഡ്രൈവ് ചെയ്യുന്ന ഷിഫ്റ്റ് ജീവനക്കാര്‍ കൂടുതലും അപകടത്തില്‍ പെടുന്ന സംഭവങ്ങള്‍ വര്‍ധിക്കുകയാണ്. ജോലികഴിഞ്ഞ് അവശരാകുന്നതോടെ ഡ്രൈവിങ്ങിനിടെ പലരും ഉറങ്ങിപോകുന്നതാണ് അപകടം വരുത്തിവെയ്ക്കുന്നതെന്ന് തുടര്‍ച്ചയായുണ്ടാകുന്ന സംഭവങ്ങള്‍ സൂചിപ്പിക്കുന്നു. കെറി യൂണിവേഴ്‌സിറ്റി ആശുപത്രിയില്‍ എമര്‍ജന്‍സി ഡിപ്പാര്‍ട്‌മെന്റില്‍ ജോലിചെയ്യുന്ന യുവ നേഴ്‌സ് കേറി ബ്രൗണ്‍ ജോലികഴിഞ്ഞ് പോകുന്നവഴിയില്‍ അപകടത്തില്‍ പെടുകയായിരുന്നു.

ഇവര്‍ സഞ്ചരിച്ച കാറും, മറ്റൊരു ജീപ്പും ബുധനാഴ്ച രാവിലെ 8 മണിക്ക് കൗണ്ടി കെറിയില്‍ വെച്ച് കൂട്ടിമുട്ടുകയായിരുന്നു. ഉടന്‍ തന്നെ മെഡിക്കല്‍ സംഘം എത്തിയെങ്കിലും, കെറി സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചതായി സ്ഥിരീകരിച്ചു. യു കെ യിലും ഇതുപോലെ നഴ്‌സുമാരുടെ ആക്‌സിഡന്റ് മരണങ്ങള്‍ തുടര്‍ച്ചയായി നടക്കുന്നുണ്ട്. ആശുപത്രികളിലെ ജോലിഭാരം നഴ്‌സുമാരുടെ ജീവനുപോലും അപകടം സൃഷ്ടിക്കുകയാണെന്ന് നഴ്‌സിംഗ് സംഘടനകളും പറയുന്നു. തുടര്‍ച്ചയായി ഉണ്ടാകുന്ന ഇത്തരം മരണകാരണങ്ങള്‍ പലപ്പോഴും ഓവര്‍ സ്പീഡ് കൊണ്ടാണെന്നാണ് കണ്ടെത്താറുള്ളത് .

നഴ്സിംഗ് സ്‌ക്രബ്സ് പോലും മാറ്റാത്ത നിലയില്‍ സൗത്ത് വെയില്‍സിലെ കെയര്‍ഫിലിയില്‍ നൈറ്റ് ഷിഫ്റ്റ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ നഴ്സ് ലോറി ജോണ്‍സിന്റെ കാര്‍ തടാകത്തില്‍ പതിച്ച് മരണപ്പെട്ട വാര്‍ത്ത പുറത്തുവന്ന് മണിക്കൂറുകള്‍ക്ക് പിന്നാലെയാണ് കെറി ബ്രൗണും അപകടത്തില്‍പെട്ടത്. അയര്‍ലണ്ടില്‍ നഴ്‌സുമാരുടെ ജോലിഭാരം കുടിവരികായണെന്നാണ് റിപ്പോര്‍ട്. നിയമന നിരോധനവും ഇടക്കി വന്നതോടെ നഴ്സുമാരില്‍ വലിയൊരു വിഭാഗവും ഓവര്‍ടൈം ജോലിയും ചെയ്യേണ്ടതായി വരുന്നു. ശാരീരികവും- മാനസികവുമായ പ്രശ്‌നങ്ങള്‍ക്ക് പുറമെ ജോലിഭാരം നഴ്‌സുമാരുടെ ജീവനെടുക്കാനും വഴിയൊരുക്കുകയാണ്. 2016 ലെ റോസ് ഓഫ് ട്രാലി ഫൈനലിസ്റ്റ് ആയിരുന്നു ആക്സിഡന്റില്‍ മരിച്ച നേഴ്‌സ് കെറി ബ്രൗണ്‍

Share this news

Leave a Reply

%d bloggers like this: