അയര്‍ലണ്ടിലെ യുവാക്കളില്‍ ആത്മഹത്യാ പ്രേരണ പതിന്മടങ്ങ് വര്‍ധിക്കുന്നു…

ഡബ്ലിന്‍: ലോക മാനസികാരോഗ്യ ദിനത്തില്‍ അയര്‍ലണ്ടില്‍ നിന്നും പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ അത്ര ആശാവഹമല്ല. ഐറിഷുകാര്‍ക്കിടയില്‍ മാനസികാരോഗ്യം കുറഞ്ഞു വരുന്നതിന്റെ ലക്ഷണങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നത് ഇവിടുത്തെ ആത്മഹത്യാ തോതിലുള്ള വര്‍ധനവാണ്. കഴിഞ്ഞ വര്‍ഷം പതിനായിരത്തോളം ആളുകളാണ് അയര്‍ലണ്ടില്‍ സ്വയം ജീവന്‍ വെടിഞ്ഞത്. ഇവരില്‍ത്തന്നെ നല്ലൊരു ശതമാനം യുവാക്കളും, യുവതികളുമാണ്.

10 മുതല്‍ 24 വയസ്സുവരെയുള്ള പ്രായക്കാരിലാണ് ആത്മഹത്യാ പ്രവണത കൂടുതല്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്. യുവതലമുറ ആത്മഹത്യയിലേക്ക് നീങ്ങുന്നത് ഗുരുതരമായ പ്രതിസന്ധിയായിരിക്കും രാജ്യത്ത് ഉണ്ടാക്കുക എന്ന് മാനസികാരോഗ്യ റിപ്പോര്‍ട്ടില്‍ പറയുന്നു. മനുഷ്യ വിഭവശേഷിയുടെ വലിയൊരു പങ്ക് സംഭാവന ചെയ്യുന്ന യുവാക്കള്‍ മരണത്തിലേക്ക് നയിക്കപ്പെടുന്നത് സാമ്പത്തിക മേഖലക്ക് പോലും തകരാറുകള്‍ സൃഷ്ടിക്കുന്നു.

ആത്മഹത്യ ചെയ്യുന്നവരില്‍ തന്നെ സ്വയം വെടി വെച്ചും, കത്തിക്കിരയായും ക്രൂരമായി സ്വയം മരണത്തെ നേരിടുന്നവരുമാണ്. ചെറിയ പ്രായങ്ങളില്‍ തന്നെ മാനസിക പ്രശ്‌നങ്ങളില്‍പെട്ടുപോകുന്നവരിലാണ് ആത്മഹത്യ പ്രവണത കൂടുതല്‍ എന്ന് മാനസികാരോഗ്യ ദിനത്തില്‍ പുറത്തുവന്ന റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. അയര്‍ലണ്ടില്‍ പ്രൈമറിതലം മുതല്‍ കുട്ടികളില്‍ മാനസികാരോഗ്യ പരിപാലന പരിപാടികള്‍ ആരംഭിക്കണമെന്ന് ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മെന്റല്‍ ഹെല്‍ത്ത് കമ്മീഷന്‍ ശിപാര്‍ശ ചെയുന്നു. സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് പരിപാടികള്‍ സംഘടിപ്പിക്കണമെന്ന നിര്‍ദ്ദേശവുമുണ്ട്. ഇതോടൊപ്പം മാനസികോല്ലാസം സൃഷ്ടിക്കുന്ന കായിക ഇനങ്ങളും പാഠ്യപദ്ധതിയുടെ ഭാഗമാക്കി അയര്‍ലണ്ടിലെ ഭാവി തലമുറയെ ആത്മഹത്യയില്‍ നിന്നും രക്ഷപ്പെടുത്തണമെന്നും മെന്റല്‍ ഹെല്‍ത്ത് കമ്മീഷന്‍ ചൂണ്ടക്കാണിക്കുന്നു.

Share this news

Leave a Reply

%d bloggers like this: