‘വേലി തന്നെ വിളവ് തിന്നുന്നു’; അയര്‍ലണ്ടില്‍ ഏറ്റവും കൂടുതല്‍ കാര്‍ബണ്‍ ബഹിര്‍ഗമനത്തിന് ഉത്തരവാദികള്‍ മന്ത്രിമാര്‍

‘ഡബ്ലിന്‍ : അയര്‍ലണ്ടില്‍ കാലാവസ്ഥ വ്യതിയാനവുമായി ബന്ധപെട്ടു നടക്കുന്ന സമരങ്ങള്‍ ശക്തമാകുമ്പോള്‍ ഇതുമായി ബന്ധപ്പെട്ട് ഇപ്പോള്‍ ഗുരുതരമായ ആരോപണമാണ് ഐറിഷ് മന്ത്രിമാര്‍ക്കെതിരെ ഉയരുന്നത്. മന്ത്രിമാരുടെ ജെറ്റ് യാത്രകളില്‍ ആണ് രാജ്യത്ത് ഏറ്റവും കൂടുതല്‍ കാര്‍ബണ്‍ പുറന്തള്ളപ്പെടുന്നത് എന്നാണ് ആരോപണം. കലാവസ്ഥ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതിന് മുന്‍പ് പരിസ്ഥിതി സൗഹൃദ യാത്രകള്‍ നടത്താന്‍ മന്ത്രിമാരും തയ്യറാകണമെന്നാണ് പരിസ്ഥിതിവാദികള്‍ ആരോപിക്കുന്നത്. മന്ത്രിമാരുടെ സ്വകാര്യ ജെറ്റ് യാത്രകള്‍ കുറച്ചാല്‍ തന്നെ രാജ്യത്തെ വാര്‍ഷിക കാര്‍ബണ്‍ ബഹിര്‍ഗമന നിരക്ക് കുറയ്ക്കാന്‍ കഴിയുമെന്നും പരിസ്ഥിതിവാദികള്‍ പറയുന്നു.

കഴിഞ്ഞ വര്‍ഷം 150 മണിക്കൂര്‍ മന്ത്രിമാര്‍ക്കുവേണ്ടി ജെറ്റ് പറന്നത്. ഒരു വ്യക്തി ഒരുവര്‍ഷം പുറംതള്ളുന്ന കാര്‍ബണ്‍ ബഹിരാഗമനത്തിന്റെ 10 മടങ്ങാണ് മന്ത്രി ലിയോ വരേദ്കറിന്റെ ജെറ്റ് യാത്രകള്‍, ഭക്ഷണം, ഔദ്യോഗിക വസതിയിലെ വൈദ്യുതി ഉപയോഗം എന്നിവയിലൂടെ മാത്രം പുറംതള്ളപ്പെടുന്നത്. വാര്‍ഷിക ടൂര്‍ പരിപാടികള്‍ ഉള്‍പെടാതെയാണ് ഇത്രയും കാര്‍ബണ്‍ ബഹിര്‍ഗമനം ഉണ്ടാക്കുന്നത്. ഇത് കൂടാതെ വിദേശകാര്യമന്ത്രി സൈമണ്‍ കോവിനി, മറ്റു 5 ഓളം മന്ത്രിമാരും നിയന്ത്രങ്ങള്‍ പാലിക്കാത്തവരാണ് എന്നും പരിസ്ഥിതിവാദികള്‍ പറയുന്നു. ചെറിയ യാത്രകള്‍ക്ക് പോലും അനാവശ്യമായി ഇന്ധനച്ചെലവും, അന്തരീക്ഷമലിനീകരണം നടത്തുന്ന മന്ത്രിമാരുടെ യാത്രകള്‍ നിയന്ത്രിക്കപ്പടേണ്ടതുണ്ടെന്നും ആരോപണം ഉയരുന്നു.

രാജ്യത്ത് കാലാവസ്ഥ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതിന് മുന്‍പ് മന്ത്രിമാരുടെ ധൂര്‍ത്തും, ആഡംബരവും ഒഴിവാക്കപ്പെടേണ്ടതുണ്ടെന്നും ഒരുകൂട്ടം പരിസ്ഥിതി പ്രവര്‍ത്തകര്‍ ആവശ്യപെടുന്നു. രണ്ടു ജെറ്റുകള്‍ സര്‍വീസ് നടത്തുബോള്‍ തന്നെ 284.25 ഓളം കാര്‍ബണ്‍ പുറംതള്ളപ്പെടുന്നുണ്ട്. ബ്രെസ്സല്‍സ്, മാഡ്രിഡ്, പാരിസ്, ഹെല്‍സിങ്കി, സൂറിച്ച് എന്നിവടങ്ങളിലേക്കാണ് ഏറ്റവും കൂടുതല്‍ മന്ത്രിമാരുടെ ആകാശയാത്രകള്‍ നടക്കുന്നത്. ഓരോ ഐറിഷുകാരനും പ്രതിവര്‍ഷം13.3 ടണ്‍ കാര്‍ബണ്‍ പുറന്തള്ളുന്നുണ്ട്. യൂറോപ്പ്യന്‍ യൂണിയന്റെ നേതൃത്വത്തില്‍ യൂറോപ്പില്‍ പരിസ്ഥിതി സൗഹൃദ മാതൃക പിന്‍തുടരാന്‍ നടപടികള്‍ ആരംഭിക്കുമ്പോള്‍ മന്ത്രിമാരും ഇതിന്റെ ഭാഗമാകണമെന്നാണ് പരിസ്ഥിതിവാദികള്‍ ആവശ്യപ്പെടുന്നത്.

Share this news

Leave a Reply

%d bloggers like this: