അയോദ്ധ്യയില്‍ രാമക്ഷേത്രം ഉയരും; സുന്നി വഖഫ് ബോര്‍ഡിന്റെ അവകാശവാദം തള്ളി സുപ്രീം കോടതി

ന്യൂഡല്‍ഹി: ചരിത്ര പ്രധാനമായ അയോധ്യ കേസ് വിധി പ്രസ്താവിച്ച് സുപ്രീം കോടതി. ബാബ്‌റി മസ്ജിദ് നിലനിന്ന ഭൂമിയില്‍ രാമക്ഷേത്രം പണിയാന്‍ സുപ്രീം കോടതി അനുമതി ലഭിച്ചു. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് അധ്യക്ഷനായ ഭരണഘടന ബഞ്ചിന്റേതാണ് സുപ്രധാന വിധി. തര്‍ക്കഭൂമി സര്‍ക്കാര്‍ ഏറ്റെടുത്ത് ട്രസ്റ്റ് രൂപികരിച്ച് കൈമാറാനാണ് ഉത്തരവ്. ട്രസ്റ്റില്‍ നിര്‍മോഹി അഖാഢയുടെ പ്രതിനിധിയുണ്ടായിരിക്കണമെന്നും കോടതി പറഞ്ഞു. തര്‍ക്ക സ്ഥലത്തിന് പുറത്ത് അഞ്ചേക്കര്‍ ഭൂമി പള്ളി നല്‍കാന്‍ മുസ്ലീങ്ങള്‍ക്ക് പള്ളി പണിയാന്‍ നല്‍കണമെന്നും കോടതി ഉത്തരവിട്ടു. ഇതോടെ അയോധ്യയുമായി ബന്ധപ്പെട്ട 134 വര്‍ഷത്തെ നിയമയുദ്ധമാണ് അവസാനിക്കുന്നത്.

ബാബ്‌റി മസ്ജിദ് പണിതത് മറ്റൊരു കെട്ടിടത്തിന്റെ അവശിഷ്ടത്തിന് പുറത്താണെന്ന് സുപ്രീം കോടതി വ്യക്തമാക്കി. എന്നാല്‍ ഇതിന്റെ മാത്രം അടിസ്ഥാനത്തില്‍ മാത്രം ഉടമസ്ഥാവകാശം നിര്‍ണയിക്കാന്‍ കഴിയില്ലെന്നും കോടതി പറഞ്ഞു. അതൊരു ഹിന്ദു ക്ഷേത്രമായിരുന്നാല്‍ പോലും കോടതിയ്ക്ക് അതിന്റെ അടിസ്ഥാനത്തില്‍ മാത്രം ഉടമസ്ഥാവകാശം നല്‍കാന്‍ കഴിയില്ലെന്നും ഭരണഘടനാ ബഞ്ച് വ്യക്തമാക്കി.. ഇതിന്റെ അടിസ്ഥാനത്തിലാണ് ട്രസ്റ്റ് രൂപികരിക്കാന്‍ പറഞ്ഞത്.1857 നു മുമ്പ് ഉടമസ്ഥാവകാശം ഉള്ളതിന്റെ രേഖകള്‍ സമര്‍പ്പിക്കാന്‍ സുന്നി വഖഫ് ബോര്‍ഡിന് കഴിഞ്ഞിട്ടില്ലെന്നും കോടതി വ്യക്തമാക്കി. .

രാമജന്മഭൂമിയാണ് അയോധ്യയെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ലെന്നും കോടതി പറഞ്ഞു. വിശ്വാസവും ആചാരവും കോടതിയുടെ പരിശോധനയ്ക്ക് അപ്പുറത്തുള്ള കാര്യമാണെന്നും കോടതി വ്യക്തമാക്കി.ബാബ്‌റി മസ്ജിദില്‍ 1949 ഡിംസബര്‍ 22 വിഗ്രഹം കൊണ്ടുവെച്ചതും ബാബ്‌റി പളളി തകര്‍ത്തതും നിയമവിരുദ്ധമായ നടപടിയാണെന്നും കോടതി കണ്ടെത്തി.തര്‍ക്കഭൂമി മൂന്നായി വിഭജിച്ചുനല്‍കിയ അലഹബാദ് ഹൈക്കോടതി വിധി തെറ്റാണെന്നും സുപ്രീം കോടതി വ്യക്തമാക്കി. സ്പ്രേയിം കോടതിയുടെ വിധിന്യായത്തിന്റെ പൂര്‍ണരൂപം ഇങ്ങനെ;

ബാബ്റി മസ്ജിദ് നിലനിന്ന 2.77 ഏക്കര്‍ ഭൂമി മൂന്നായി വിഭജിച്ചുള്ള അലഹബാദ് ഹൈക്കോടതി വിധിക്കെതിരെ അപ്പീലുകളിലാണ് സുപ്രീം കോടതി വിധി. സുന്നി വഖഫ് ബോര്‍ഡ്, നിര്‍മോഹി അഖാഡ രാമ വിഗ്രഹത്തിന്റെ പ്രതിനിധികള്‍ എന്നിവര്‍ക്ക് 2.77 ഏക്കര്‍ ഭൂമി തുല്യമായി വീതിച്ച് നല്‍കാനായിരുന്നു അലഹഹാദ് ഹൈക്കോടതി 2010 സെപ്റ്റംബറില്‍ വിധി പുറപ്പെടുവിച്ചത്. ഇതിനെതിരെയാണ് അപ്പീലുകള്‍ സമര്‍പ്പിക്കപ്പെട്ടത്. അപ്പീലുകള്‍ പരിഗണിക്കപ്പെട്ട ഘട്ടത്തില്‍ തന്ന മധ്യസ്ഥ ശ്രമത്തിന് സുപ്രീം കോടതി ശ്രമിച്ചിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ധാരണയിലെത്താന്‍ കഴിഞ്ഞില്ല.

തുടര്‍ച്ചയായി നാല്‍പത് ദിവസമാണ് സുപ്രീം കോടതിയുടെ ഭരണഘടന ബഞ്ച് വിധി വാദം കേട്ടത്. ഏഴ് പതിറ്റാണ്ടോളം നീണ്ടുനിന്ന നിയമ പോരാട്ടത്തിനാണ് ഇതോടെ അവസാനമായിരിക്കുന്നത്.1949ഡിസംബര്‍ 22ന് ബാബ്‌റി മസ്ജിദില്‍ ഒരു സംഘം രാമ വിഗ്രഹം സ്ഥാപിച്ചതോടെയാണ് ബാബ്‌റി മസ്ജിദ് ഒരു പ്രശ്‌നം രാഷ്ട്രീയ പ്രശ്‌നമായി മാറിയത്.1992 ഡിസംബര്‍ ആറിന് വലതുപക്ഷ ഹിന്ദുത്വ സംഘടനകള്‍, 16-ാം നൂറ്റാണ്ടില്‍ സ്ഥാപിച്ച ബാബറി മസ്ജിദ് പൊളിച്ചു.

സംഘപരിവാര്‍ സംഘടനകളുടെ പ്രവര്‍ത്തകരായ കര്‍സേവകരാണ് പള്ളി പൊളിച്ചത്. ‘രാമജന്മ ഭൂമി’യിലെ ക്ഷേത്രം പൊളിച്ചാണ് മുഗള്‍ ചക്രവര്‍ത്തിയായ ബാബര്‍ ഈ മസ്ജിദ് നിര്‍മ്മിച്ചതെന്നാണ് അവര്‍ വിശ്വസിച്ചിരുന്നത്. എന്നാല്‍ അതിന് തെളിവില്ലെന്നാണ് മുസ്ലിം സംഘടനകളുടെ വാദം. തുടര്‍ന്നുണ്ടായ കലാപങ്ങളില്‍ ആയിരക്കണക്കിന് ആളുകളാണ് കൊല്ലപ്പെട്ടത്.

Share this news

Leave a Reply

%d bloggers like this: