കൗമാരക്കാരില്‍ പഠനത്തോടൊപ്പം വ്യായാമവും ശീലമാക്കിയാല്‍ അനവധിയാണ് ഗുണങ്ങള്‍….

ഡബ്ലിന്‍: സ്‌കൂള്‍ പഠനകാലയളവില്‍ അയര്‍ലണ്ടിലെ 70 ശതമാനത്തോളം കുട്ടികളില്‍ വ്യായാമം കുറയുന്നത് ശാരീരിക- മാനസിക പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതായി കണ്ടെത്തല്‍. 11 വയസു മുതല്‍ 17 വയസ്സുവരെയുള്ള കാലയളവില്‍ വളരെ ചെറിയൊരു വിഭാഗം കുട്ടികള്‍ മാത്രമാണ് വ്യയാമം ദിനചര്യയാക്കിയിട്ടുള്ളത്. ഇതില്‍ തന്നെ അയര്‍ലണ്ടിലെ പെണ്‍കുട്ടികളില്‍ ഇത്തരമൊരു ശീലം കുറവാണെന്നും പഠനങ്ങള്‍ പറയുന്നു.

‘ദി ലാന്‍സെറ്റ് ചൈല്‍ഡ് ആന്‍ഡ് അഡോളസെന്റ് ഹെല്‍ത്ത് ജേര്‍ണല്‍’ ആണ് അയര്‍ലണ്ടിലെ കൗമാരക്കാര്‍ക്കിടയില്‍ പഠനം നടത്തിയത്. പഠനത്തോടൊപ്പം വ്യായാമം ശീലമാക്കുന്ന കുട്ടികളില്‍ പഠനമികവിനൊപ്പം, മാനസിക സമ്മര്‍ദ്ദങ്ങളും കുറവാണെന്ന് ഈ പഠനങ്ങള്‍ പറയുന്നു.

മാത്രമല്ല പൊണ്ണത്തടിയില്‍ നിന്നും രക്ഷനേടാനും, ദഹന പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടക്കാനും വ്യായാമം വലിയ തോതില്‍ സഹായിക്കുന്നുണ്ട്. പ്രൈമറി തലം മുതല്‍ കുട്ടികള്‍ക്ക് ‘ഫിസിക്കല്‍ എഡ്യൂക്കേഷന്‍’ നിര്‍ബന്ധമാക്കണമെന്ന് ഡബ്ലിന്‍ യൂണിവേഴ്‌സിറ്റി കോളേജ് ഹെല്‍ത്ത് ആന്‍ഡ് ഹ്യൂമന്‍ പെര്‍ഫോമന്‍സ് പ്രൊഫെസ്സര്‍ നിയാല്‍ മോണ പറയുന്നു. കൗമാരക്കാരും, യുവാക്കളും ദിവസം ഒരു മണിക്കൂറെങ്കിലും വ്യായാമം ചെയ്യണമെന്നാണ് ലോകാരോഗ്യ സംഘടനയുടെ നിര്‍ദേശം.

Share this news

Leave a Reply

%d bloggers like this: