ആദ്യത്തെ എച് ഐ വി ബീജ ബാങ്ക് ന്യൂസിലാന്‍ഡില്‍ പ്രവര്‍ത്തനം ആരംഭിച്ചു

വെല്ലിങ്ടണ്‍: ലോകത്തിലെ ആദ്യ എച്ച്‌ഐവി പോസിറ്റീവ് ബീജ ബാങ്ക് ന്യൂസീലന്‍ഡില്‍ ആരംഭിച്ചു. എയ്ഡ്‌സ് രോഗത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകള്‍ മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് മൂന്ന് പേരില്‍ നിന്നും ബീജം സ്വീകരിച്ചുകൊണ്ട് എച് ഐ വി ബീജ ബാങ്ക് പ്രവര്‍ത്തനം ആരംഭിച്ചത്. ഒരു വ്യക്തിയുടെ രക്തത്തില്‍ വൈറസിന്റെ അളവ് വളരെ കുറവാണെങ്കില്‍ സ്റ്റാന്‍ഡേര്‍ഡ് രീതികള്‍ ഉപയോഗിച്ച് അവയുടെ സാന്നിധ്യമറിയാന്‍ കഴിയില്ല (Undetectable). അത്തരത്തില്‍ എച്ച്‌ഐവി ബാധിതനും എന്നാല്‍ വൈറസ് സാന്നിദ്ധ്യം തിരിച്ചറിയാത്തവരുമായ മൂന്നു പുരുഷ ദാതാക്കളില്‍ നിന്നുള്ള ബീജം ഉപയോഗിച്ചാണ് ബാങ്ക് ആരംഭിച്ചിരിക്കുന്നത്.

എച്ച്.ഐ.വി ഭേദമായെന്ന് ഇതിനര്‍ത്ഥമില്ലെങ്കിലും, ചികിത്സ നന്നായി ഏല്‍ക്കുന്നുണ്ടെന്നും അതിനാല്‍ വൈറസ് പകരാന്‍ സാധ്യതയില്ലെന്നും ഉറപ്പുവരുത്താന്‍ ഈ ബാങ്കുകള്‍ വഴി സാധിക്കും. ദാതാക്കളില്‍ ഒരാളായ ഡാമിയന്‍ റൂള്‍-നീലിന് 1999-ല്‍തന്നെ എച്ച്‌ഐവിയുടെ ലക്ഷണങ്ങള്‍ കണ്ടെത്തിയിരുന്നു. പക്ഷെ വൈറസിന്റെ അളവ് വളരെ കുറവായിരുന്നു. അത് രക്ത പരിശോധനയിലൂടെ കണ്ടുപിടിക്കാന്‍ കഴിയില്ല. അത് ഡോക്ടര്‍ സ്ഥിരീകരിച്ചാല്‍ പതിവായി ചികിത്സ തുടരുകയാണെങ്കില്‍ എച്ച്‌ഐവി മറ്റുള്ളവരിലേക്ക് പകരില്ല. എന്നാല്‍ ചികിത്സ മുടങ്ങിയാല്‍ വൈറസ് പെരുകുകയും ചെയ്യും.

ബീജദാദാക്കളെ തിരയുന്ന ആളുകളോട് ഞങ്ങള്‍ക്ക് പറയാനുള്ളത് ഇവര്‍ക്ക് എച്ച്‌ഐവി ഉണ്ടെങ്കിലും ഫലപ്രദമായ ചികിത്സ തുടരുന്നുണ്ടെന്നും വൈറസ് ഒരിക്കലും പകരില്ലെന്നുമാണ്’ എന്ന് ബീജ ബാങ്ക് പറയുന്നു. പൂര്‍ണ്ണമായും ഓണ്‍ലൈന്‍ വഴിയാണ് ബീജ ബാങ്ക് പ്രവര്‍ത്തിക്കുന്നത്. ന്യൂസിലന്‍ഡ് എയ്ഡ്‌സ് ഫൌണ്ടേഷന്‍, പോസിറ്റീവ് വുമണ്‍ ഇങ്ക്, ബോഡി പോസിറ്റീവ് എന്നീ സംഘടനകള്‍ ചേര്‍ന്നാണ് ഈ സംരംഭം ആരംഭിച്ചത്.

Share this news

Leave a Reply

%d bloggers like this: