13 ഇന്ത്യന്‍ ഐഎസ് ഭീകരരെ അഫ്ഗാന്‍ ഇന്ത്യക്ക് കൈമാറുന്നു: കൈമാറ്റം ഇന്ത്യ-അഫ്ഗാന്‍ ഉഭയകക്ഷി ഉടമ്പടിയുടെ ഭാഗമായി…

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ കീഴടങ്ങിയ ഐഎസ് അംഗങ്ങളില്‍ 13 ഇന്ത്യക്കാരെ കൈമാറ്റ ഉടമ്പടി പ്രകാരം അഫ്ഗാനിസ്ഥാന്‍ ഇന്ത്യയ്ക്ക് കൈമാറിയേക്കും. കഴിഞ്ഞ ഞായറാഴ്ച ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മിലുണ്ടാക്കിയ ഉഭയകക്ഷി കൈമാറല്‍ ഉടമ്പടിയുടെ ഭാഗമായാണ് ഈ തീരുമാനം എടുത്തിരിക്കുന്നതെന്ന് കാബൂളില്‍ നിന്നുള്ള വൃത്തങ്ങള്‍ പറയുന്നു. തുടര്‍ നടപടികള്‍ക്ക് ശേഷം ഇവരെ കൈമറ്റം ചെയ്തേക്കും.

കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ 243 ഐസിസ് പ്രവര്‍ത്തകരും അവരുടെ 400 ഓളം കുടുംബാംഗങ്ങളും അഫ്ഗാനിസ്ഥാന്‍ സര്‍ക്കാരിന്റെ സേന നടത്തിയ പ്രവര്‍ത്തനങ്ങളില്‍ കീഴടങ്ങിയതായി അഫ്ഗാനിസ്ഥാന്റെ നംഗര്‍ഹാര്‍ പ്രവിശ്യാ ഗവര്‍ണര്‍ ഷാ മഹമൂദ് മിയാകേല്‍ പറഞ്ഞിരുന്നു. കൂടാതെ കഴിഞ്ഞ വ്യാഴാഴ്ച 82 പേര്‍ ആയുധങ്ങള്‍ കൈമാറി നംഗര്‍ഹാറിലെ അച്ചിന്‍ ജില്ലയില്‍ സുരക്ഷാ സേനയ്ക്ക് കീഴടങ്ങിയിരുന്നു. ഇവര്‍ക്കൊപ്പം 51 സ്ത്രീകളും 96 കുട്ടികളും ഉണ്ടായിരുന്നു.

നേരത്തെ, സ്ത്രീകളും കുട്ടികളുമടക്കം 300 ഐഎസ് അംഗങ്ങള്‍ കീഴടങ്ങിയിരുന്നതയി അച്ചിന്‍ ജില്ലയിലെ ആര്‍മി സ്പെഷല്‍ ഫോഴ്സ് കമാന്‍ഡര്‍ അറിയിച്ചിരുന്നു. അഫ്ഗാനിസ്ഥാനില്‍ രണ്ടായിരത്തില്‍ താഴെ ഐഎസ് അംഗങ്ങളുണ്ടെന്ന് യുഎസ് പ്രതിരോധ മന്ത്രാലയം ജൂലൈയില്‍ പറഞ്ഞിരുന്നു. ഐക്യരാഷ്ട്രസഭ എണ്ണം 2500 മുതല്‍ 4,000 വരെയാകാം എന്നും നേരത്തെ പറഞ്ഞിട്ടുണ്ട്.

Share this news

Leave a Reply

%d bloggers like this: