ഡബ്ലിനില്‍ കൂടുതല്‍ ജനവാസ കേന്ദ്രങ്ങളിലേക്ക് വേഗത നിയന്ത്രണം ഏര്‍പ്പെടുത്താന്‍ നീക്കം…

ഡബ്ലിന്‍: ഡബ്ലിന്‍ നഗരത്തിലെ ജനവാസ കേന്ദ്രങ്ങളില്‍ വേഗത നിയന്ത്രണം നടപ്പാക്കാന്‍ തീരുമാനം. റസിഡന്‍ഷ്യല്‍ മേഖലയില്‍ മണിക്കൂറില്‍ 30 കിലോമീറ്റര്‍ വേഗതയിലാണ് വാഹനം ഓടിക്കാനുള്ള അനുമതി ഉള്ളത്. ഇത് കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കാന്‍ ഡബ്ലിന്‍ കൗണ്‍സില്‍ ട്രാഫിക് കമ്മിറ്റി ഉടന്‍ തീരുമാനമെടുത്തേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതോടെ വടക്കന്‍ മേഖലകളിലെ ആഷ് ടൌണ്‍, ഫിന്‍ഗ്ലാസ്സ്, ബാലീമണ്‍, വൈറ്റ്ഹാള്‍, സാണ്ട്രി, ബ്യുമോണ്ട് തുടങ്ങിയ പ്രദേശങ്ങളിലേക്ക് വേഗത നിയന്ത്രണം വ്യാപിപ്പിക്കും.

തെക്കന്‍ ഭാഗങ്ങളില്‍ ബാലിഫെര്‍മോട്ട്, ഇഞ്ചിക്കോര്‍, ബ്ലൂവെല്‍, ഡോണിബ്രുക്, ക്‌ളോണ്‍സാകെയ്ഗ്ഗ് തുടങ്ങിയ ഭാഗങ്ങളിലും വേഗത നിയന്ത്രണം ഉടന്‍ നടപ്പാക്കിയേക്കും. നിലവില്‍ ഡബ്ലിന്‍ നഗരത്തില്‍ തുടരുന്ന വേഗത നിയന്ത്രണം വളരെ ഗുണകരമായിരുന്നു എന്നാണ് സിറ്റി കൗണ്‍സില്‍ വിലയിരുത്തല്‍. വേഗത നിയന്ത്രണം കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സിറ്റി കൗണ്‍സിലിന് നിരവധി അപേക്ഷകളാണ് ലഭിച്ചിരിക്കുന്നത്.

ഈ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതോടെ മുന്‍കാലങ്ങളെ അപേക്ഷിച്ച് നഗരത്തില്‍ വാഹന അപകടങ്ങളും കുറവായിരുന്നു എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. തിരക്കേറിയ നഗര ഭാഗങ്ങളില്‍ വേഗത നിയന്ത്രണം കാല്‍നട യാത്രക്കാര്‍ക്കും ഏറെ സൗകര്യപ്രദമായിരിക്കുമെന്നാണ് കൗണ്‍സിലിന്റെ കണ്ടെത്തല്‍.

Share this news

Leave a Reply

%d bloggers like this: