ട്വന്റി – ട്വന്റി (2020); പുതുവർഷപ്പിറവി ആദ്യം വരവേറ്റ് ന്യൂസിലൻഡിലെ സമോവ ദ്വീപ്; അവസാനമെത്തുക അയർലണ്ട് ഉൾപ്പെടെയുള്ള യൂറോപ്യൻ രാജ്യങ്ങളിൽ

വെല്ലിങ്ടൺ : വിവിധ രാജ്യങ്ങൾ പുതുവർഷത്തെ വരവേറ്റ് തുടങ്ങി. 2020 -നെ ആദ്യം വരവേറ്റത് ന്യൂസീലന്‍ഡിലെ സമോവ ഐലന്‍ഡാണ്. ഇന്ത്യന്‍ സമയം ഡിസംബര്‍ 31-ന് 3.30-നാണ് സമോവയില്‍ പുതുവര്‍ഷം പിറന്നത്. സമോവ ഐലന്‍ഡിന് പിന്നാലെ കിരിബാസ് ടോംഗ ദ്വീപുകളില്‍ ആഘോഷം തുടങ്ങി.

ലോകത്തിലെ ഏറ്റവും വലിയ ആദ്യത്തെ പുതുവര്‍ഷാഘോഷം നടന്നത് ഓസ്ട്രേലിയന്‍ നഗരമായ സിഡ്‍നിയിലാണ്. പ്രാദേശിക സമയം രാത്രി 9.15 ഓടെ സി‍ഡ്‍നിയില്‍ ആഘോഷങ്ങള്‍ക്ക് തുടക്കമായി. രാജ്യം കാട്ടുതീയില്‍ പൊള്ളിനില്‍ക്കുകയാണെങ്കിലും ആഘോഷത്തിന് മാറ്റമൊന്നുമില്ലെന്ന് ഭരണാധികാരികള്‍ പ്രഖ്യാപിച്ചിരുന്നു. പുതു വര്‍ഷം ഏറ്റവും അവസാനമെത്തുന്നത് യുകെ, അയര്‍ലന്‍ഡ്, ഘാന, ഐസ്‍ലന്‍ഡ്, പോര്‍ച്ചുഗല്‍ എന്നീ രാജ്യങ്ങളിലാണ്.

Share this news

Leave a Reply

%d bloggers like this: