ഐറിഷ് വിസ്ക്കിക്ക് ഇന്ത്യൻ വിപണിയിൽ നിയമ പരിരക്ഷ ലഭിക്കും.

ഐറിഷ് വിസ്കിക്ക് ഇന്ത്യൻവിപണിയിൽ നിയമ പരിരക്ഷയും  ഭൂപ്രദേശസൂചികാ പദവിയും ലഭിക്കും. ഈ നിയമ പരിരക്ഷ ലഭിക്കുന്നതോടെ അയർലൻണ്ടിൽ ഉൽ‌പാദിപ്പിക്കുന്ന വിസ്കിക്ക് മാത്രമേ ഇന്ത്യൻ വിപണിയിൽ ഐറിഷ് വിസ്കി എന്ന ലേബൽ വഹിക്കാൻ കഴിയൂ.

ലോകത്തിൽ ഏറ്റവും കൂടുതൽ വിസ്കി വിറ്റഴിയപ്പെടുന്നത് ഇന്ത്യൻ വിപണിയിലാണ്. കഴിഞ്ഞ വർഷം ഇത് 2.3 ബില്യൺ ആയിരുന്നു. ഇതിൽ ഭൂരിഭാഗവും ഇന്ത്യയിൽ തന്നെ  ഉൽ‌പാദിപ്പിക്കപ്പെടുന്നവയാണ്. ഈ നിയമം പ്രാബല്യത്തിൽ വരുന്നതോടെ ഈ രീതിക്ക് മാറ്റം സംഭവിക്കുമെന്നാണ് കരുതുന്നത്. 

ഇന്ത്യൻ വിപണിയിൽ ഐറിഷ് വിസ്കിയുടെ വിൽപ്പന കഴിഞ്ഞ വർഷം മുൻ വർഷത്തെക്കാൾ ഇരട്ടിയായി 34,000 മായി  ഉയർന്നു. 
ഓസ്‌ട്രേലിയയിലും ദക്ഷിണാഫ്രിക്കയിലും ഈ വർഷം ആദ്യം നേടിയ രജിസ്‌ട്രേഷനുകൾ പോലെ ഇന്ത്യയിലും ഐറിഷ് വിസ്കിയുടെ വിപണനം നിയമപരമാക്കുന്നത് വാണിജ്യ മേഖലയിലെ  നാഴികക്കല്ലാണെന്നും ഐറിഷ് വിസ്‌കിയുടെ വിപണനം ഏകീകരിക്കാനുള്ള ശ്രമങ്ങളുടെ  വിജയമാണിതെന്നും Drinks Ireland/the Irish Whiskey Association നിയമോപദേശകൻ ,  Carleen Madigan പറഞ്ഞു.

ഈ നിയമത്തിലൂടെ വ്യാജ ഐറിഷ് വിസ്കി ഉൽ‌പ്പന്നങ്ങൾ‌ക്കെതിരെ കർശന നടപടിയെടുക്കാൻ‌ സാധിക്കുമെന്നും അവർ പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: