പോൺ സബ്‌സ്‌ക്രിപ്‌ഷനുകൾ വഴി  ഐറിഷ് കമ്പനി നേടുന്നത് €3 മില്യൺ  ലാഭം

ഡബ്ലിൻ ആസ്ഥാനമായുള്ള MG Billing Ltd കമ്പനിയുടെ  അശ്ലീല സൈറ്റ് സബ്സ്ക്രിപ്ഷനുകൾ വഴി ഉപയോക്താക്കളിൽ നിന്നു ലഭിക്കുന്ന നികുതിയ്ക്ക് മുമ്പുള്ള ലാഭം14 ശതമാനം വർദ്ധിച്ച് 2018 -ൽ 3.36 മില്യൺ ഡോളറായി (€3 മില്യൺ ഡോളർ). 

കനേഡിയൻ കമ്പനിയായ  MindGeek-ന്റ അനുബന്ധ സ്ഥാപനമാണ് MG Billing limited.Pornhub, Youporn എന്നിവ ഈ കമ്പനിയുടെ പോൺ ചാനലുകളാണ്.

വരുമാനം 8% വർധിച്ച് 203.44 മില്യൺ ഡോളറിൽ നിന്ന് 2018 ൽ 220.9 മില്യൺ ഡോളറായി ഉയർന്നതിന് ശേഷമുള്ള കണക്കുകളാണിത്. 2018-ൽ പ്രതിവാര വരുമാനം 4.2 മില്യൺ ഡോളറായിരുന്നു. 2014 നും 2018 നും ഇടയിൽ കമ്പനി 1.07 ബില്യൺ ഡോളറിലധികം വരുമാനം നേടിയിട്ടുണ്ടെന്നാണ് കണക്കുകൾ കാണിക്കുന്നത്.

സബ്‌സ്‌ക്രിപ്‌ഷനുകളുടെ പുനർവിൽപ്പന, വെബ്‌സൈറ്റുകളുടെ  ഓൺലൈൻ  മാനേജ്മെന്റ്, മൊബൈൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയുള്ള സബ്‌സ്‌ക്രിപ്‌ഷൻ എന്നിവയാണ്  MG Billing-ന്റെ പ്രധാന പ്രവർത്തനങ്ങൾ. നിലവിലുള്ള വിപണി സാഹചര്യങ്ങൾ കണക്കിലെടുത്ത് ഈ വർഷത്തെ ഫലം തൃപ്തികരമാകുമെന്നാണ് കരുതുന്നതെന്ന് MG Billing ഡയറക്ടർമാർ പറഞ്ഞു.

2013 ൽ  MindGeek കമ്പനിയുടെ ശൃംഖലയായിലെ ഒരംഗം എന്ന നിലയിലാണ് MG Billing limited പ്രവർത്തനമാരംഭിച്ചത്.

Share this news

Leave a Reply

%d bloggers like this: