ഫ്രീ നൗ (Free Now) ടാക്സി ആപ്പിനെതിരെ ഡബ്ലിൻ സിറ്റിയിൽ ടാക്സി ഡ്രൈവർമാരുടെ സമരം

ഡബ്ലിൻ: ഫ്രീ നൗ (Free Now) ആപ്പ്  ടാക്സി ഡ്രൈവർമാരെ യാത്രക്കാരെയും പറ്റിക്കുന്നു എന്ന ആരോപണം ശക്തമാകുന്നു.ടാക്സി രംഗത്ത് കുത്തകയായി മാറിയശേഷം ഫ്രീ നൗ  ആപ്പ് ടാക്സി ഡ്രൈവർമാരേയും യാത്രക്കാരെയും ചൂഷണം ചെയ്യുന്നതായി പരാതി.

ഇതിനെതിരെ ഇന്നലെ ഉച്ചകഴിഞ്ഞ് ഡബ്ലിൻ  സിറ്റിയിൽ  ടാക്സി ഡ്രൈവർമാരുടെ സ്റ്റാൻഡ് സ്റ്റിൽ  രീതിയിലുള്ള സമരം നടന്നു. ഈയിടെ ടാക്സി ഡ്രൈവർമാരുടെ കമ്മീഷൻ തുക വർധിപ്പിച്ചത്തിനെതിരെ യാണ്  ടാക്സി ഡ്രൈവർമാർ ഇന്നലെ ഉച്ചകഴിഞ്ഞ് സമരം നടത്തിയത്. ഡബ്ലിൻ മൗണ്ട് സ്ട്രീറ്റിലെ ഫ്രീ നൗ ആപ്പ് ഓഫീസിനു മുന്നിലാണ് ടാക്സി ഡ്രൈവർമാർ സമരം നടത്തിയത്. ടാക്സി ഡ്രൈവർമാരുടെ സമരം ചെറിയതോതിൽ ഗതാഗത തടസ്സമുണ്ടാക്കി. 3% കമ്മീഷൻ തുകയാണ് ഫ്രീ നൗ കൂട്ടിയത്.

2012 -ൽ ഹെയിലോ (Hailo) എന്ന പേരിലാണ് ഈ കമ്പനി അയർലണ്ടിൽ ആരംഭിച്ചത്. പിന്നീട് അത് മൈ ടാക്സി (My Taxi) എന്ന പേരിലേക്ക് മാറുകയും കുറച്ചുനാൾമുമ്പ് ഇത് ഫ്രീ നൗ (Free Now)  എന്ന പേരിലേക്ക് മാറ്റുകയും ചെയ്തു. നിലവിൽ 12,000 ഡ്രൈവർമാരാണ് അയർലൻഡിൽ ഫ്രീ നൗവിനു വേണ്ടി ജോലി  ചെയ്യുന്നത്. ആദ്യഘട്ടത്തിൽ ഡ്രൈവർമാർക്കും യാത്രക്കാർക്കും വൻ സൗജന്യങ്ങളും ഓഫറുകൾ കൊടുത്തുകൊണ്ട് അവരെ  ആകർഷിച്ചത്തിനു ശേഷം ടാക്സി രംഗത്തെ  മേധാവിത്വ  മുൻ‌തൂക്കം കടുത്ത ചൂഷണത്തിനു വേണ്ടി ഉപയോഗിക്കുകയാണ്   എന്ന ആരോപണങ്ങൾ ഡ്രൈവർമാരും യാത്രക്കാരും  ഉയർത്തുന്നു. 

ടാക്സി ബുക്ക് ചെയ്തിട്ട് ക്യാൻസൽ ചെയ്താൽ പോലും യാത്രക്കാരുടെ കയ്യിൽ നിന്ന് അഞ്ച് യൂറോ ടാക്സി കമ്പനി ഈടാക്കി തുടങ്ങി. ഈ തുക ആകട്ടെ പലപ്പോഴും ക്യാൻസൽ മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്ന ഡ്രൈവർമാർക്ക് കൊടുക്കറുമില്ല. മറ്റ് ലോക്കൽ കമ്പനികളെ തകർത്തുകൊണ്ടാണ് ഫ്രീ നൗ അയർലൻഡിൽ വളർന്നത്. അതിനുവേണ്ടി മില്യൻ കണക്കിന് യൂറോ മുടക്കി  പരസ്യങ്ങളും ഓഫറുകളും നൽകിയിരുന്നു. പലപ്പോഴും യാത്രക്കാർക്ക് സൗജന്യയാത്ര വരെ ഓഫർ ചെയ്താണ് അവർ ഈ രംഗത്ത് പിടിമുറുക്കിയത് യാത്രക്കാർക്കും  ഡ്രൈവർമാർക്കും വൻ  ഓഫറുകളും സൗജന്യങ്ങളും ആണ്  തുടക്കകാലത്ത് അവർ നൽകിയിരുന്നത്. ഇതുമൂലം യാത്രക്കാരും ഡ്രൈവർമാരും  ലോക്കൽ ടാക്സി കമ്പനികളെ ഉപേക്ഷിച്ചു കൊണ്ട് ഫ്രീ നൗവിൽ  ചേരുകയായിരുന്നു.അതോടെ പിടിച്ചു നിൽക്കാൻ ആകാതെ ചെറു കിട ലോക്കൽ കമ്പനികൾ രംഗം വിട്ടു. ഇങ്ങനെ  ടാക്സി രംഗത്ത്  തങ്ങളുടെ  കുത്തകയായി മാറിയതിനു  ശേഷമാണ് ഇപ്പോൾ കമ്മീഷൻ തുക വർധിപ്പിച്ചും മറ്റു തരത്തിലുള്ള തുകകൾ ഈടാക്കിയും  യാത്രക്കാരോടും  ഡ്രൈവർമാരോടും ഉള്ള  ചൂഷണം  കമ്പനി  തുടങ്ങിയിരിക്കുന്നത് എന്നാണ് ആരോപണം. 


വാർത്തകൾ ലഭിക്കാൻ ദയവായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്തു ഫോളോ ചെയ്യൂ 
https://www.facebook.com/rosemalayalamofficial/


വാർത്തകൾ വാട്ട്സ് ആപ്പിൽ ലഭിക്കാൻ ദയവായി  റോസ് മലയാളം വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ ചേരൂ
https://chat.whatsapp.com/GmHYKeKNtOe8jRqwNMNmwc

Share this news

Leave a Reply

%d bloggers like this: