ഒരു കിലോമീറ്ററിന് വെറും ഒരു രൂപ!; 340 കിലോമീറ്റര്‍ റേഞ്ചുമായി എംജി ZS ഇലക്ട്രിക് ഇന്ത്യയിൽ എത്തി

ഇന്ത്യൻ നിരത്തുകളിലെ ഇലക്ട്രിക് കരുത്താകാൻ എംജി മോട്ടോഴ്സിന്റെ ഇലക്ട്രിക് എസ്യുവിയായ ZS EV വിപണിയിലെത്തി. എക്സൈറ്റ്, എക്സ്ക്ല്യുസീവ് എന്നീ രണ്ട് വേരിയന്റുകളിലെത്തുന്ന ZS EV-ക്ക് 19.88 ലക്ഷം മുതൽ 22.58 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില. വില. നിലവിൽ ഈ വാഹനം ബുക്കുചെയ്തിട്ടുള്ളവർക്കാണ് ഈ വില. പുതിയ ഉപയോക്താക്കൾക്ക് ഒരു ലക്ഷം രൂപ കൂടി അധികമായി നൽകണം.

ഡൽഹി, മുംബൈ, ഹൈദരാബാദ്, അഹമ്മദാബാദ്, ബെംഗളൂരു തുടങ്ങിയ പ്രമുഖ നഗരങ്ങളിലാണ് എംജി ZS EV ആദ്യം വിൽപ്പനയ്ക്കെത്തുന്നത്. കഴിഞ്ഞ ഡിസംബറിലാണ് ഈ വാഹനത്തിന്റെ ബുക്കിങ്ങ് ആരംഭിച്ചത്. ഒരു മാസത്തിനുള്ളിൽ 2800 ആളുകളാണ് ഈ ഇലക്ട്രിക് എസ്യുവി ബുക്കുചെയ്തിട്ടുള്ളത്. നിലവിൽ ബുക്കിങ്ങ് സ്വീകരിക്കുന്നത് കമ്പനി നിർത്തിയിരിക്കുകയാണ്.

44.5 കിലോവാട്ട് ലിക്വിഡ് കൂൾ ബാറ്ററി പാക്കാണ് ZS ഇലക്ട്രികിന് കരുത്തേകുന്നത്. ഇത് 143 ബിഎച്ച്പി പവറും 353 എൻഎം ടോർക്കുമേകും. സിംഗിൾ സ്പീഡ് ഓട്ടോമാറ്റിക്കാണ് ട്രാൻസ്മിഷൻ. ഒറ്റത്തവണ ചാർജിങ്ങിലൂടെ 340 കിലോമീറ്റർ സഞ്ചരിക്കാം. 8.5 സെക്കന്റുകൊണ്ട് പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയുന്ന ഈ വാഹനത്തിന്റെ പരമാവധി വേഗത 155 കിലോമീറ്ററാണ്.

4314 എംഎം നീളവും 1809 എംഎം വീതിയും 1620 എംഎം ഉയരവും 2579 എംഎം വീൽബേസുമാണ് ഈ വാഹനത്തിലുള്ളത്. ക്രോം സ്റ്റഡുകളുള്ള ബ്ലാക്ക് ഫിനീഷിങ്ങ് ഗ്രില്ല്, എൽഇഡി ഹെഡ്ലാമ്പ്, സ്കിഡ് പ്ലേറ്റുകൾ നൽകിയിട്ടുള്ള ഡ്യുവൽ ടോൺ ബംമ്പർ, എൽഇഡി ടെയ്ൽ ലാമ്പ്. 17 ഇഞ്ച് അലോയി വീൽ എന്നിവയാണ് എംജി ZS ഇലക്ട്രിക്കിന്റെ എക്സ്റ്റീരിയറിനെ അലങ്കരിക്കുന്നത്.

20.32 സെന്റീമീറ്റർ വലിപ്പമുള്ള ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഐ-സ്മാർട്ട് ഇവി 2.0 കണക്ടഡ് കാർ ഫീച്ചറുകൾ, ലെതർ ആവരണമുള്ള സ്റ്റിയറിങ്ങ്, ലെതർ സീറ്റ്, സ്പ്ലിറ്റ് റിയർ സീറ്റ്, റെയിൻ സെൻസിങ്ങ് വൈപ്പറുകൾ, അഡ്ജസ്റ്റബിൾ ഡ്രൈവർ സീറ്റ്, സ്റ്റാർട്ട്-സ്റ്റോപ്പ് ബട്ടൺ, ഓട്ടോമാറ്റിക് ഹെഡ്ലാമ്പ്, എയർ ഫിൽട്ടർ, പനോരമിക് സ്കൈ റൂഫ് എന്നിവയാണ് ഈ എസ്യുവിയിലെ മറ്റ് ഫീച്ചറുകൾ.

സുരക്ഷയുടെ കാര്യത്തിലും ഈ ഇലക്ട്രിക് എസ്യുവി ഒരുപടി മുന്നിലാണ്. ആറ് എയർബാഗുകൾ, എബിഎസ്, ഇബിഡി, ഹിൽസ്റ്റാർട്ട് അസിസ്റ്റ്, ഇസിഎസ്, ത്രീ പോയന്റ് സീറ്റ് ബെൽറ്റ്, റിവേഴ്സ് ക്യമാറ വിത്ത് ഡൈനാമിക് ലൈൻസ്, ഇലക്ട്രിക് പാർക്കിങ്ങ് ബ്രേക്ക്, ടയർ പ്രഷർ മോണിറ്റർ, ഹിൽ ഡിസെന്റ് കൺട്രോൾ, ക്രൂയിസ് കൺട്രോൾ എന്നിവ ഈ വാഹനത്തിന് സുരക്ഷയൊരുക്കും.

Share this news

Leave a Reply

%d bloggers like this: