പാതിരാത്രിയിൽ ഡബ്ലിൻ സിറ്റിയിലെ തെരുവിൽ സുഖപ്രസവം;അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു

വിചിത്രമായ ഒരു പ്രസവത്തിനാണ്  കഴിഞ്ഞ ദിവസം ഡബ്ലിൻ സിറ്റി സാക്ഷ്യംവഹിച്ചത്. ഡബ്ലിൻ  സിറ്റിയിലെ സ്ട്രീറ്റിൽ വെച്ച് സുഖ പ്രസവം നടന്നു. തിങ്കളാഴ്ച ഒരുമണിക്ക് നോർത്ത് കിംഗ് സ്ട്രീറ്റിൽ വച്ചാണ്  സംഭവം നടന്നത് .വിവരം അറിഞ്ഞ ഉടനെ ഗാർഡ സംഭവസ്ഥലത്തെത്തി റോഡുകൾ  ബ്ലോക്ക് ചെയ്തു.

തുടർന്ന് സംഭവ സ്ഥലത്തു എത്തിയ ആംബുലൻസിൽ അമ്മയും കുഞ്ഞിനെയും ആശുപത്രിയിലേക്ക് മാറ്റി. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു. സ്വകാര്യത പരിഗണിച്ചു അമ്മയുടെ പേര് ഇതവരെ  പുറത്തുവിട്ടിട്ടില്ല. 

Share this news

Leave a Reply

%d bloggers like this: