വടക്കുപടിഞ്ഞാറൻ പ്രദേശങ്ങളിൽ കനത്ത മഞ്ഞുവീഴ്ച:മെറ്റ് എയറാൻ  രാജ്യമെമ്പാടും മുന്നറിയിപ്പ് നൽകി

വടക്കുപടിഞ്ഞാറൻ പ്രദേശങ്ങളിൽ ഇന്നലെ ഉണ്ടായ കനത്ത മഞ്ഞുവീഴ്ചയെത്തുടർന്ന് മെറ്റ് ഐറാൻ രാജ്യമെമ്പാടും Yellow സ്റ്റാറ്റസ് മുന്നറിയിപ്പ് നൽകി. ഇന്നലെ രാത്രി പ്രഖ്യാപിച്ച yellow അലെർട് നാളെ ഉച്ചവരെ നിലനിൽക്കും.
മഞ്ഞുവീഴ്ച അപകടകരമായ അവസ്ഥയാണ് ഉണ്ടാക്കുന്നത്.  ചൊവ്വാഴ്ച   ഉച്ചക്ക് 12 വരെയാകും യെല്ലോ മുന്നറിയിപ്പ്  നിലനിൽക്കുക. 

റോഡ്ഗതാഗതത്തെയും മഞ്ഞുവീഴ്ച സാരമായി ബാധിച്ചിട്ടുണ്ട്. കൊണാച്ച്, അൾസ്റ്റർ തുടങ്ങിയ നിരവധി പ്രദേശങ്ങളിലും കനത്തമഞ്ഞുവീഴ്ച അനുഭവപ്പെടുന്നുണ്ട്. തെക്ക് പടിഞ്ഞാറൻ പ്രദേശങ്ങളിലെ കുറഞ്ഞ താപനില -2 മുതൽ +2 ഡിഗ്രി വരെയാണ് 
രാജ്യത്തിന്റെ പടിഞ്ഞാറൻ പ്രദേശങ്ങളിൽ ശൈത്യകാല മഴയും ആലിപ്പഴവൃഷ്ടിയും ഇടിമിന്നലും ഉണ്ടാകാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നൽകി. പ്രദേശത്തെ ഏറ്റവും ഉയർന്ന താപനില 4 മുതൽ 7 ഡിഗ്രി വരെയാണ്. അറ്റ്ലാന്റിക് തീരത്ത്‌ ശക്തമായ കാറ്റ് വീശാനും സാധ്യതയുള്ളതായും അറിയിച്ചു.

Share this news

Leave a Reply

%d bloggers like this: