സിയാറ കൊടുങ്കാറ്റ് അയർലണ്ട് തീരത്തേക്ക് : കനത്ത മഴയ്ക്കും മഞ്ഞ് വീഴ്ചയ്ക്കും സാധ്യത

സിയാറ  കൊടുങ്കാറ്റ് അയർലണ്ട് തീരത്തേക്ക് നീങ്ങുന്ന സാഹചര്യത്തിൽ ഡബ്ലിനിൽ കാലാവസ്ഥാ മുന്നറിയിപ്പ് നൽകി മെറ്റ് എയറാൻ. അടുത്ത ആഴ്‌ചയിൽ അയർലണ്ടിന്റെ പല ഭാഗങ്ങളിലും ആലിപ്പഴ വീഴ്ചയ്ക്കും  മഞ്ഞുവീഴ്ചയ്ക്കും സാധ്യതയുണ്ടെന്നും മെറ്റ് ഐറാൻ മുന്നറിയിപ്പ് നൽകി.കിഴക്കൻ പ്രദേശങ്ങളിൽ പെയ്യുന്ന കനത്തമഴ വൈകുന്നേരം വരെ മാറ്റമില്ലാതെ തുടരും.

ഡബ്ലിനിൽ ഇന്ന് വരണ്ട കാലാവസ്ഥയ്ക്കും ചെറിയ ചാറ്റൽ മഴയ്ക്കും സാധ്യതയുണ്ട്. ഇന്ന് വൈകുന്നേരം മഴ കിഴക്കൻ പ്രദേശങ്ങളിലാകെ വ്യാപിക്കും.തെക്കൻ പ്രദേശങ്ങളിലും ശക്തമായ കാറ്റ് അനുഭവപ്പെടും. പ്രദേശത്തെ  കൂടിയ താപനില 9 – 11 ഡിഗ്രി വരെയും കുറഞ്ഞ താപനില 0 – 4 ഡിഗ്രി വരെയുമായിരിക്കുമെന്നും മഴ കുറഞ്ഞാൽ കാറ്റിന്റെ വേഗതയും  കുറയുമെന്നും Met Eireann അറിയിച്ചു. 

സിയാറ അയർലണ്ടിന്റെ വടക്ക് ഭാഗത്തേക്ക് നീങ്ങുന്നതിനാൽ അടുത്ത ദിവസങ്ങളിൽ തീരപ്രദേശത്ത്‌ കൊടുങ്കാറ്റിനും കനത്ത മഴയ്ക്കും വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ട്.ചൊവ്വാഴ്ച വരെ ഇത് തുടരാൻ സാധ്യതയുണ്ട്. പടിഞ്ഞാറൻ, വടക്കൻ തീരപ്രദേശങ്ങളിലും ശക്തമായ കാറ്റ് വീശിയടിക്കും. പകൽ താപനില 4 മുതൽ 7 ഡിഗ്രി വരെയാണ്. രാത്രികാലങ്ങളിൽ കനത്ത മഞ്ഞുവീഴ്ചയ്ക്കും സാധ്യതയുള്ളതായും Met Eireann അറിയിച്ചു.

Share this news

Leave a Reply

%d bloggers like this: