യൂറോപ്പ് മുഴുവൻ കൊറോണ ജാഗ്രത,ആദ്യ മരണം ഫ്രാൻ‌സിൽ

 യൂറോപ്പിലെങ്ങും അതീവ ജാഗ്രത.ഫ്രാൻസിൽ   വിനോദസഞ്ചാരത്തിനു   പോയ  ചൈനക്കാരൻ കൊറോണ വൈറസ് ബാധിച്ചു   മരണപ്പെട്ടിരിക്കുന്നു  .  ഏഷ്യയ്ക്കു   പുറത്ത് കൊറോണ വൈറസ്   മൂലം ഉണ്ടാകുന്ന  ആദ്യമരണം ആണിത്.

ജനുവരി 25  മുതൽ   ചിക്ത്സായിൽ കഴിഞ്ഞിരുന്ന    ആളാണ്  മരണമടഞ്ഞിരിക്കുന്നത് . മരണമടഞ്ഞ ആളിന്റെ പേര്   ഫ്രാൻസിലെ  ആരോഗ്യവകുപ്പ് വെളിപ്പെടുത്തിയില്ല  ഇദ്ദേഹത്തിന്റെ മകളും കൊറോണ ബാധിച്ചു പാരിസിൽ ചികിത്സായിലായിരുന്നു  എന്നും  ആരോഗ്യവകുപ്പ് കൂട്ടിച്ചേർത്തു  ചൈനയിൽ ഹ്യൂബയിൽ നിന്ന് ഫ്രാൻസ് സന്ദർശിക്കാനെത്തിയ ഇദ്ദേഹത്തിന് 80  വയസ്സ്  പ്രായം ഉണ്ടായിരുന്നു . 66,000 ആളുകൾക്ക് ചൈനയിലെ കൊറോണ വൈറസ് ബാധിച്ചിട്ടുണ്ടെന്നാണ് കണക്കുകൂട്ടൽ അതിൽ ഇതുവരെ 1500  ആളുകൾ   മരണമടഞ്ഞതായി കണക്കാക്കുന്നു  . അവധി കഴിഞ്ഞു   ചൈനയിലേക്ക് തിരിച്ച വരുന്ന ആളുകളോട്   ആരുമായി ഇടപെടാതെ 14  ദിവസം താമസിക്കണമെന്നുള്ള മുന്നറിയിപ്പും  ചൈനീസ് സർക്കാർ കൊടുക്കുന്നുണ്ട്  

.അയർലണ്ടിൽ  ഏകദേശം 65  ആളുകൾ നിരീക്ഷണത്തിൽ ആണ് .ബ്രിട്ടനിൽ  ഏകദേശം 200 ആളുകൾ  നിരീക്ഷണത്തിൽ ആണ്  ഇതിൽ കുറച്ചു   ആളുകൾക്ക്  കൊറോണ സ്ഥിരീകരിച്ചിട്ടുമുണ്ട് 

Share this news

Leave a Reply

%d bloggers like this: