കൊറോണ വൈറസ് ബാധിതർക്ക് ആഴ്ചയിൽ 305 യൂറോ അധിക വേതനം ലഭിക്കും

കൊറോണ വൈറസ് ബാധിച്ച സ്വകാര്യമേഖലയിലെ തൊഴിലാളികൾക്ക് അവരുടെ അസുഖത്തിന്റെ ആദ്യ ദിവസം മുതൽ ആഴ്ചയിൽ 305 യൂറോ അധിക ശമ്പളം ലഭിക്കും. 2.4 ബില്യൺ യൂറോ ഇതിനായി സർക്കാർ വകയിരുത്തി.

നിലവിലുള്ള PRSI വ്യവസ്ഥകൾ ഒഴിവാക്കുമെന്നും സ്വയം തൊഴിൽ ചെയ്യുന്നവർക്കും പേയ്‌മെന്റുകൾ ലഭ്യമാകുമെന്നും പ്രധാനമന്ത്രി  Leo Varadkar തിങ്കളാഴ്ച പറഞ്ഞു.

രോഗികൾക്ക് ചികിത്സ ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് നിലവിലുള്ള വ്യവസ്ഥകൾ ബാധകമല്ലെന്നും ചികിത്സയുടെ ആദ്യം മുതൽ തന്നെ ചികിത്സാസഹായധനം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സാമ്പത്തിക ആവശ്യകത കാരണം ഒറ്റപ്പെട്ട് ജീവിക്കാനുള്ള നിർദ്ദേശം പിന്തുടരാൻ തൊഴിലാളികൾക്ക് ഉള്ള ബുദ്ധിമുട്ട് കുറയ്ക്കാനും ഈ പദ്ധതിയിലൂടെ സാധിക്കും.

ചികിത്സാ ധനസഹായം ലഭിക്കുന്നതിന് നിലവിലുള്ള നിയമങ്ങളിൽ മാറ്റം വരുത്തുന്നതിനുള്ള അടിയന്തര നിയമനിർമ്മാണം അടുത്ത ആഴ്ച Dail-ൽ അവതരിപ്പിക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു. നിയമനിർമാണം പാസാക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: