ഒളിമ്പിക്‌സ്‌ 2020: നീട്ടിവക്കണമെന്ന ആവശ്യവുമായി കൂടുതൽ രാജ്യങ്ങൾ രംഗത്ത്, സാധ്യത തേടി ജപ്പാൻ

ജപ്പാനിലെ ടോക്യോ ഒളിമ്പിക്‌സ് മാറ്റിവയ്‌ക്കാൻ രാജ്യാന്തര ഒളിമ്പിക്‌സ്‌ കമ്മിറ്റിക്കുമേൽ ശക്തമായ സമ്മർദം. അതിനാൽ ഒളിമ്പിക്‌സ് മാറ്റാനുള്ള സാധ്യതകൾ ജപ്പാൻ തേടുന്നതായാണ്‌ റിപ്പോർട്ട്‌. അമേരിക്കൻ നീന്തൽ ഫെഡറേഷനു പിന്നാലെ  അമേരിക്കൻ ട്രാക്ക്‌ ആൻഡ്‌ ഫീൽഡും ഒളിമ്പിക്‌സ്‌ അടുത്തവർഷത്തേക്ക്‌ നീട്ടണമെന്ന്‌ ആവശ്യപ്പെട്ടു.
ജാപ്പനീസ്‌ സംഘാടകസമിതി ഗെയിംസ്‌ മാറ്റിയാലുള്ള സാഹചര്യം വിലയിരുത്താൻ തുടങ്ങി. എത്രകാലത്തേക്ക്‌ മാറ്റാം, സാമ്പത്തികബാധ്യത തുടങ്ങിയവയെല്ലാം വിലയിരുത്തുന്നു. ഒഴിച്ചിട്ട സ്‌റ്റേഡിയമെന്ന സാധ്യതയും പരിശോധിക്കും. ഒളിമ്പിക്‌സ്‌ പൂർണമായും ഉപേക്ഷിക്കില്ല. ഒന്നോ രണ്ടോ വർഷത്തേക്ക്‌ മാറ്റാനുള്ള സാധ്യതയാണ്‌ തേടുന്നത്‌. രാജ്യാന്തര ഒളിമ്പിക്‌ കമ്മിറ്റി ഈയാഴ്‌ച യോഗം വിളിക്കുമെന്ന്‌ സൂചനയുണ്ട്‌. കായികസംഘടനകളുമായുള്ള കൂടിയാലോചനയാണ്‌ നടക്കുക.
ഗെയിംസ്‌ നീട്ടണമെന്ന ആവശ്യവുമായി കൂടുതൽ രാജ്യങ്ങളും സംഘടനകളും കളിക്കാരും രംഗത്തുവരുന്നു. നോർവേ, കൊളംബിയ, സ്ലോവേനിയ എന്നിവയ്‌ക്കു പിന്നാലെ ബ്രസീലും ഗെയിംസ്‌ മാറ്റണമെന്ന്‌ ആവശ്യപ്പെട്ടു.

Share this news

Leave a Reply

%d bloggers like this: