കോവിഡ്-19: അയർലണ്ടിൽ ക്രഷ് ഫീസിന് 3 മാസത്തേക്ക് ഇളവ്, ശിശുസംരക്ഷണ ജീവനക്കാരുടെ വേതനത്തിൽ വൻവർദ്ധന

ശിശുസംരക്ഷണ ജീവനക്കാരുടെ വേതനം 70 ശതമാനത്തിനപ്പുറത്തേക്ക് ഉയർത്തുന്നതിന് സർക്കാർ
പുതിയ പദ്ധതി പ്രഖ്യാപിച്ചു. ഈ പദ്ധതിയുടെ മറ്റൊരു പ്രത്യേകത മൂന്ന് മാസം വരെ ക്രഷ് ഫീസ് നൽകുന്നതിൽ നിന്നും മാതാപിതാക്കളെ ഒഴിവാക്കി എന്നതാണ്.

ഇന്നലെ പ്രഖ്യാപിച്ച ഈ പദ്ധതിക്ക് പുറമെ 30 ശതമാനം കൂടി
ശിശു-യുവജനകാര്യ വകുപ്പ് ശിശുസംരക്ഷണ ദാതാക്കൾക്ക് റീയിമ്പേഴ്സ് ആയി നൽകും.
ഇത് ശിശു സംരക്ഷണ ജീവനക്കാരുടെ ശമ്പളത്തിന്റെ 70 ശതമാനം കണക്കിൽ ആഴ്ചയിൽ 410 യൂറോ വരെ ലഭ്യമാക്കുന്നതിന് ഉപകരിക്കും.
ഫലത്തിൽ ഈ നീക്കം ക്രഷ് ജീവനക്കാരുടെ അടുത്ത മൂന്ന് മാസക്കലയളവിലെ
വേതനം സർക്കാർ നൽകും എന്നതാണ്. കോവിഡ് -19 പകർച്ചവ്യാധി പൊട്ടിപ്പുറപ്പെട്ടതിനാൽ ഈ മാസം മുതൽ മാതാപിതാക്കളിൽ നിന്ന് പണം ഈടാക്കാരുതെന്ന് ശിശു സംരക്ഷണ ദാതാക്കൾക്ക്
ശിശു വകുപ്പ് മന്ത്രി കാതറിൻ സപ്പോൺ നിർദ്ദേശം നൽകി.

Share this news

Leave a Reply

%d bloggers like this: