കൊറോണ വൈറസ്: അയർലെണ്ടിൽ അത്യാവശ്യ സ്ഥാപനങ്ങൾ ഒഴികെയുള്ളവയ്ക്ക് കർശനനിയന്ത്രണം

കോവിഡ് -19 വ്യാപനം തടയുന്നതിനായി അത്യാവശ്യമല്ലാത്ത എല്ലാ റീട്ടെയിൽ ഔട്ട്‌ലെറ്റുകളും അടച്ചുപൂട്ടണമെന്നും, ടേക്ക്-എവേ ഓപ്ഷൻ നൽകാത്ത കഫേകളും റെസ്റ്റോറന്റുകളും അടച്ചിടണമെന്നും, സൂപ്പർമാർക്കറ്റുകളും ഫാർമസികളും തുറന്നു പ്രവർത്തിക്കണമെന്നും
പത്രസമ്മേളനത്തിൽ പ്രധാനമന്ത്രി ലിയോ വരദ്കർ പറഞ്ഞു.

തുറന്നു പ്രവർത്തിക്കാൻ കഴിയുന്ന സ്‌ഥാപനങ്ങൾ ഇവയാണ്,

1.ഭക്ഷണ-പാനീയങ്ങൾ, പത്രങ്ങൾ എന്നിവയുടെ മൊത്ത-ചില്ലറ വിപണന കേന്ദ്രങ്ങൾ.

2. ഗാർഹിക ആവശ്യങ്ങൾക്കുള്ള ഉൽപ്പന്ന വിപണനകേന്ദ്രങ്ങൾ.

3. ഫാർമസികൾ

4. ഒപ്റ്റിഷ്യൻ/ഒപ്റ്റോമെട്രിസ്റ്റ്.

5. മെഡിക്കൽ, ഓർത്തോപീഡിക് വസ്തുക്കളുടെ വിപണനകേന്ദ്രങ്ങൾ

6. ഇന്ധന സ്റ്റേഷനുകൾ

7. മോട്ടോർ വാഹന വർക്ക്ഷോപ്പുകൾ

8. മൃഗങ്ങളുടെ ഭക്ഷണം, മരുന്നുകൾ തുടങ്ങിയവയുടെ വിപണനകേന്ദ്രങ്ങൾ

9. ഡ്രൈ ക്ലീനിംഗ് സെന്ററുകൾ

10. ബാങ്കുകൾ,പോസ്റ്റ് ഓഫീസുകൾ

11. സേഫ്റ്റിസപ്ലൈ സ്റ്റോറുകൾ

12. ഹാർഡ്‌വെയർ സ്റ്റോറുകൾ

13. ഓഫീസുകളിലെ അവശ്യ വസ്തുക്കളുടെ വിപണനകേന്ദ്രങ്ങൾ.

14. ഇലക്ട്രിക്ക്, കമ്പ്യൂട്ടർ, ഫോൺ തുടങ്ങിയവയുടെ വിപണന-റിപ്പയറിംഗ് സ്‌ഥാപനങ്ങൾ.

ഉപഭോക്താക്കൾക്കിടയിൽ മതിയായ അകലം ഉണ്ടെന്ന് ഉറപ്പുവരുത്താനും കുറച്ച് ആളുകളെ വീതം സ്റ്റോറുകളിലേക്ക് പ്രവേശിപ്പിക്കാനും ഉടമകൾക്ക് കർശന നിർദ്ദേശം നൽകി.
കുട്ടികളെ സാമൂഹിക ഇടപെടലുകളിൽ നിന്ന് ഒഴിവാക്കാൻ മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ആരോഗ്യ-സുരക്ഷാ അതോറിറ്റിയും നാഷണൽ സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് അയർലൻഡും HSE-യും വൈറസ്‌ വ്യാപനം തടയുന്നതിന് സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് തൊഴിലുടമകൾക്കും ജീവനക്കാർ‌ക്കും കൃത്യമായ ബോധവൽക്കരണം നൽകുമെന്നും ശാരീരിക അകലം പാലിക്കുന്നതിനുള്ള മാർ‌ഗ്ഗനിർ‌ദ്ദേശങ്ങൾ‌ നൽകിയിട്ടുണ്ടെന്നും ബിസിനസ് വകുപ്പ് മന്ത്രി ഹെതർ ഹംഫ്രീസ് അറിയിച്ചു.

Share this news

Leave a Reply

%d bloggers like this: