കൊറോണ വൈറസ് വ്യാപനഘട്ടത്തിലും കമ്പനിക്കുവേണ്ടി പരിശ്രമിച്ച തൊഴിലാളികൾക്ക് 10% ബോണസ്സ് നൽകാൻ തീരുമാനിച്ച് ആൽഡി കമ്പനി.

കോവിഡ് -19ന്റെ വ്യാപനം മൂലമുണ്ടായ പ്രതിസന്ധി ഘട്ടത്തിൽ കമ്പനിക്കുവേണ്ടി കഠിനമായി പരിശ്രമിച്ച അയർലണ്ടിലെ 3,800 തൊഴിലാളികൾക്ക് 10% ബോണസ് നൽകുമെന്ന് ആൽഡി കമ്പനി അറിയിച്ചു.
കഴിഞ്ഞയാഴ്ച ടെസ്‌കോ തൊഴിലാളികൾക്ക് ബോണസ് നൽകുന്നതിനെക്കുറിച്ച് പ്രഖ്യാപനം നടത്തിയിരുന്നു. അതിനു സമാനമായിട്ടാണ് ജർമ്മൻ സൂപ്പർമാർക്കറ്റ് ശൃംഖലയായ ആൽഡി പ്രതിഫലത്തിൽ 10% വർദ്ധനവ് പ്രഖ്യാപിച്ചുത്. സ്റ്റാഫുകൾക്ക് മാർച്ച്-ഏപ്രിൽ വരെ ഈ ബോണസ് ലഭിക്കും.

അയർലണ്ടിൽ വൈറസ് പടർന്നുപിടിച്ച ആദ്യ ദിവസങ്ങളിൽ സൂപ്പർമാർക്കറ്റുകളിലെ ഉപഭോക്താക്കളുടെ എണ്ണത്തിൽ വൻ വർദ്ധനവാണ് ഉണ്ടായത്. ഈ തിരക്ക് നിയന്ത്രിക്കാൻ തൊഴിലാളികൾക്ക് വളരെയധികം പരിശ്രമിക്കേണ്ടി വന്നു.
ആവശ്യവസ്തുക്കൾ വാങ്ങുന്നതിന് രാവിലെ 11 മുതൽ ഉച്ചക്ക് 1 മണിവരെയുള്ള സമയത്ത് പ്രായമായവർക്ക് മുൻ‌ഗണന നൽകുന്ന സംവിധാനം ആൽഡിയും ഏർപെടുത്തിയിട്ടുണ്ട്.

ഫോട്ടോഗ്രാഫർ റൂത്ത് മെഡ്‌ജറും ചിത്രകാരൻ ഹോളി പെരേരയും ചേർന്ന് സാമൂഹിക അകലം പാലിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ബോധവൽക്കരണം നൽകാൻ സഹായകമാകുന്ന ടി-ഷർട്ടുകളും ബാഗുകളും ആൽഡി പുറത്തിറക്കി.

Share this news

Leave a Reply

%d bloggers like this: