കോവിഡ്-19; അയർലണ്ടിൽ 137 മരണം, 4604 രോഗബാധിതർ

അയർലണ്ടിൽ ഇന്നലെ 17 പേർ കൂടി മരിച്ചു. ഇതോടെ ആകെ മരണം 137 ആയി. പുതിയ 331 കേസുകൾ കൂടി സ്ഥിരീകരിച്ചതോടെ രോഗികളുടെ എണ്ണം 4604 ആയി ഉയർന്നു. ഈസ്റ്റേൺ അയർലണ്ടിൽ 15 പേർ, രാജ്യത്തിൻ്റെ തെക്കും പടിഞ്ഞാറും ഭാഗത്ത് ഓരോരുത്തർ എന്നിങ്ങനെയാണ് ഇന്നലത്തെ മരണ നിരക്ക്. ഇതിൽ 13 പുരുഷൻമാരും 4 സ്ത്രീകളും ഉർപ്പെടുന്നു. ഇവരിൽ 13 പേർക്ക് മറ്റ് ആരോഗ്യ പ്രശ്നങ്ങൾ കൂടി ഉള്ളവരാണെന്ന് റിപ്പോർട്ടുണ്ട്. മരിച്ചവരുടെ ആവറേജ് പ്രായം 77 ആണ്.

ഇന്ത്യയിൽ 96 മരണവും 3586 രോഗബാധിതരുമാണുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 635 പേർക്ക് രോഗം സ്ഥിരീകരിച്ചത് രാജ്യത്ത് ആശങ്കയുളവാക്കി. ഒറ്റയടിക്ക് ഇത്രയും രോഗികൾ റി പ്പോർട്ട് ചെയ്യപ്പെടുന്നത് ആദ്യമായാണ്. ഔദ്യോഗിക കണക്കും യാഥാർത്ഥ്യവും തമ്മിൽ ഇന്ത്യയിൽ വലിയ അന്തരമുണ്ടെന്ന് വിലയിരുത്തലുകളുണ്ട്.

അമേരിക്കയിൽ ഓരോ മിനിറ്റിലും ഒരു മരണം റിപ്പോർട്ട് ചെയ്യപ്പെടുന്ന സ്ഥിതിയാണുള്ളത്. ഒറ്റദിവസം മരിച്ചത് 1480 പേരാണ്. ആകെ മരിച്ചവരുടെ എണ്ണം 9000-ലേക്ക് ഉയർന്നു. ഇവിടെ രോഗികളുടെ എണ്ണം 300000 കടന്നു.

ലോകത്താകെ 187 രാജ്യങ്ങളിലായി 65000 ജീവൻ ഇതുവരെ നഷ്ടപ്പെട്ടു. പന്ത്രണ്ട് ലക്ഷത്തിലധികം ആളുകൾ ഇതിനോടകം രോഗബാധിതരായി. കോവിഡ്‌ ഏറ്റവും രൂക്ഷമായി ബാധിച്ച മറ്റ്‌ രാജ്യങ്ങളിലെ മരണസംഖ്യ ഇപ്രകാരമാണ്; ഇറ്റലി–-15362, സ്‌പെയിൻ–-11744, ഫ്രാൻസ്‌–-7125, ബ്രിട്ടൻ–- 4313, ഇറാൻ–-3452, ചൈന–-3326, നെതർലൻഡ്‌സ്‌–- 1651, ജർമനി–-1335, ബെൽജിയം–- 1283.

Share this news

Leave a Reply

%d bloggers like this: