കോവിഡ്-19 യാത്രാനിയന്ത്രണം: മോട്ടോർ ഇൻഷുറൻസ് പേയ്‌മെന്റുകൾ റീഫണ്ട് ചെയ്യണമെന്ന് ധനമന്ത്രി

കൊറോണ വൈറസ് വ്യാപനം മൂലം യാത്രാവിലക്കുകൾ ഏർപ്പെടുത്തിയിട്ടുള്ളതിനാൽ ജനങ്ങൾ വാഹനങ്ങൾ ഉപയോഗിക്കുന്നത് വളരെ കുറവാണ്‌.
ഈ സാഹചര്യത്തിൽ വാഹന ഉടമകൾ നൽകിയ ഇൻഷുറൻസ് പേയ്‌മെന്റുകളുടെ ഒരു ഭാഗം റീഫണ്ട്‌ ചെയ്യണെമെന്നും, ഉപഭോക്താക്കൾക്കിടയിൽ അത്തരമൊരാവശ്യം ഉയർന്നു വരുകയാണെന്നും ധനകാര്യ വകുപ്പ് മന്ത്രി പാസ്ചൽ ഡൊനോഹോ അറിയിച്ചു. ഇൻഷുറൻസ് കമ്പനികൾക്ക് വൻ ലാഭമാണ് ഈ സാഹചര്യത്തിൽ ഉണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു.

കോവിഡ് -19  ലോക്ക്ഡൗണുമായി ബന്ധപ്പെട്ട് ബിസ്സിനസ്സ് മേഖലയിലുണ്ടായ പ്രശ്നങ്ങൾ സാമ്പത്തികമേഖലയെ സാരമായി ബാധിച്ചുവെന്നും ഇത് മറികടക്കുന്നതിനായി മറ്റു മാർഗങ്ങളെ ആശ്രയിക്കുമെന്നും ഇൻഷുറൻസ് കമ്പനികളുടെ പ്രതിനിധികളുമായി നടത്തിയ ചർച്ചയിൽ മന്ത്രി പറഞ്ഞു.
ഇൻഷുറൻസ് മേഖല കൃത്യമായി പ്രവർത്തിക്കണമെന്നും ഉപഭോക്താക്കൾക്ക് ആവശ്യമായ സേവനങ്ങൾ നൽകണമെന്നും ഇതിനായുള്ള നടപടികൾ സ്വീകരിക്കുന്നതിൽ  പരാജയപ്പെടരുതെന്നും ഡോനോഹോ പറഞ്ഞു.

മോട്ടോർ ഇൻഷുറൻസ് പോളിസി  ക്ലെയിമുകളിൽ ഗണ്യമായ കുറവുണ്ടാകാൻ സാധ്യതയുള്ളതിനാൽ  ഉപഭോക്താക്കളുടെ മോട്ടോർ പ്രീമിയം പാക്കേജുകളിൽ റീഫണ്ട് അനുവദിക്കണമെന്ന ആവശ്യം ഉയർന്നുവരുന്ന സാഹചര്യത്തിൽ അതിനെക്കുറിച്ചന്വേഷിക്കുമെന്ന് ഇൻഷുറൻസ് അയർലൻഡ് അറിയിച്ചു. യൂറോപ്പിൽ മോട്ടോർ ഇൻഷുറൻസ് റിബേറ്റുകൾ ഇന്നുവരെ നൽകിയിട്ടില്ലെന്നും എന്നാൽ ചർച്ചയിൽ മന്ത്രി ഉന്നയിച്ച കാര്യങ്ങളെക്കുറിച്ച് പഠിക്കുമെന്നും അതിൻമേൽ നടപടികൾ സ്വീകരിക്കുമെന്നും ഇൻഷുറൻസ് അയർലൻഡ് പറഞ്ഞു.
പകർച്ചവ്യാധികൾക്ക് ഇൻഷുറൻസ് കവറേജ് നൽകാൻ കഴിയില്ലെന്നും അതിനാൽ ഇതുമായി ബന്ധപ്പെട്ട് ഇൻഷുറൻസ് കമ്പനികൾ പണം നൽകേണ്ടതില്ലെന്നും അയർലൻഡ് ഇൻഷുറൻസ് ഗ്രൂപ്പ്‌ സൂപ്പർവൈസർ പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: