കൊറോണ വൈറസ് വ്യാപനം; റിപ്പബ്ളിക്കിൽ പുതിയ 41 മരണവും 630 കേസുകളും, ലോക മരണസംഖ്യ 1.58 ലക്ഷം

അയർലണ്ടിൽ കോവിഡ് 19 ബാധിച്ച് 41പേർ കൂടി മരിച്ചു. ഇതിൽ 35 രോഗികൾ മറ്റ് ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്നവരായായിരുന്നു. ഇന്നലെ മരിച്ച 41 പേരുടെ ശരാശരി പ്രായം 83 വയസാണ്. ഇതിൽ 35 മരണം ഈസ്റ്റേൺ അയർലണ്ടിലാണ്. വെസ്റ്റേൺ അയർലണ്ടിൽ 4 ഉം, നോർത്ത് വെസ്റ്റ് ഭാഗത്ത് 2ഉം മരണങ്ങൾ റിപ്പാർട്ട് ചെയ്തു. ഇതോടെ രാജ്യത്തെ ആകെ മരണസംഖ്യ 571 ആയി. ഇതിൽ 326 പുരുഷൻമാരും 245 സ്ത്രീകളും ഉൾപ്പെടും. മരിച്ചവരുടെ ശരാശരി പ്രായം 83. മരിച്ചവരിൽ ഏറ്റവും പ്രായം കുറഞ്ഞയാൾക്ക് 23 വയസും, കൂടിയ ആൾക്ക് 105 വയസുമാണ്. 630 പേർക്ക് പുതിയതായി വൈറസ് ബാധ സ്ഥിരീകരിച്ചു. മാർച്ച് മാസം നിരീക്ഷണത്തിലായ 148 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികൾ 14758 ആയി.

ഇന്ത്യയിൽ കോവിഡ്‌ ബാധിതരുടെ എണ്ണം 15000 കടന്നു. മരണം അഞ്ഞൂറിലേറെ. സംസ്ഥാനങ്ങളിൽ നിന്നുള്ള റിപ്പോർട്ട്‌ പ്രകാരം ആകെ രോ​ഗികള്‍ 15188. മരണം 525. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ അവസാന റിപ്പോര്‍ട്ട് പ്രകാരം രോ​ഗികള്‍14972ഉം മരണം 488 ഉം ആണ്. 24 മണിക്കൂറിനിടെ 36 മരണം, 957 രോ​ഗികൾ. മഹാരാഷ്ട്ര, ഗുജറാത്ത്‌, രാജസ്ഥാൻ, ഡൽഹി സംസ്ഥാനങ്ങളിൽ രോ​ഗികളുടെ എണ്ണം  ഉയരുന്നു.

ലോകത്താകെ 193 രാജ്യങ്ങളിൽ വൈറസ് വ്യാപനം. ഇതു വരെ മരിച്ചവർ 15 7,910. ലോകത്താകെയുള്ള രോഗബാധിതർ 2,287,083 ആയി. രോഗമുക്തി നേടിയവർ 585,747. യൂറോപ്പിൽ മാത്രം മരണസംഖ്യ ഒരു ലക്ഷം കടന്നു. അമേരിക്കയിൽ മരിച്ച രോഗികളുടെ എണ്ണം 40000 കടന്നു. ഇറ്റലിയിലും സ്പെയിനിലും മരണം 20000 കഴിഞ്ഞു. ബ്രിട്ടനിൽ കോവിഡ് ബാധിച്ച് മരിച്ചവർ 15000 പിന്നിട്ടു. ഇറാനിൽ 5000 കവിഞ്ഞു മരണം. ഫ്രാൻസിൽ മരണസംഖ്യ ഇരുപതിനായിരത്തോട് അടുക്കുന്നു.

Share this news

Leave a Reply

%d bloggers like this: