Covid 19; ഇന്നലെ 52 മരണങ്ങൾ, 377 പുതിയ കേസുകൾ, ഇന്ത്യയിൽ രോഗികൾ 26000

ഐയറീഷ് ഹെൽത്ത് ഡിപ്പാർട്ട്മെൻറിൻ്റെ കണക്ക് പ്രകാരം ഇന്നലെ 52 കോവിഡ്-19 മരണങ്ങൾ കൂടി. ഇതിൽ 42 സ്ഥിരീകരിച്ച കേസുകളും 10 സാധ്യത കേസുകളുമാണുള്ളത്. ഇതുൾപ്പടെ അയർലണ്ടിലെ ആകെ മരണം 1063 ആയി. 377 പേർക്ക് കൂടി പോസിറ്റീവായതോടെ ആകെ രോഗികൾ 18561 ആയി. രോഗവ്യാപന വർദ്ധന നിരക്ക് 2.1 ശതമാനമാണ്. ആകെ രോഗികളാടെ 57% സ്ത്രീകളും 43% പുരുഷൻമാരുമാണ്. രോഗബാധിതരുടെ ശരാശരി പ്രായം 49 വയസാണ്. 883 കോവിഡ് സ്ഥിരീകരിച്ച മരണവും 180 കോവിഡ് സാധ്യത മരണവും ആണ്.

ഇന്ത്യയിൽ കോവിഡ്‌ ബാധിതര്‍ 26,000 കടന്നു. മരണം 825. 24 മണിക്കൂറിനിടെ 1876 പേര്‍ക്ക് രോ​ഗം സ്ഥിരീകരിച്ചു, 44 പേർ മരിച്ചു. കേരളത്തിൽ 7 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതർ 457. രോഗം ഭേതമായവർ 338. മരണം ഇതു വരെ 3. നിരീക്ഷണത്തിലുള്ളവർ 21044. സംസ്ഥാനങ്ങൾ തിരിച്ചുള്ള കണക്ക് ചുവടെ,

ലോക കോവിഡ്‌ മരണം രണ്ടുലക്ഷം കടന്നു. യൂറോപ്പിൽ ഒന്നേകാൽ ലക്ഷത്തോളം. അമേരിക്കയിൽ മാത്രം 54,000നപ്പുറം.

ലോകത്താകെ രോഗബാധിതർ 30 ലക്ഷത്തിലധികമായി. ഒമ്പതരലക്ഷത്തിലധികം അമേരിക്കയിലാണ്‌. 81,700 ഓളം ആളുകൾ‌ ഇതുവരെ രോഗമുക്തരായി‌. സ്‌പെയിനിൽ രണ്ടു ലക്ഷത്തിലധികവും ഇറ്റലിയിൽ രണ്ടു ലക്ഷത്തിനടുത്തും രോഗം ബാധിച്ചു. ഫ്രാൻസ്‌, ജർമനി എന്നിവിടങ്ങളിൽ ഒന്നരലക്ഷത്തിലധികം രോഗികൾ. ബ്രിട്ടനിൽ ഒന്നരലക്ഷത്തോളം. തുർക്കിയിൽ രോഗബാധിതർ ഒരുലക്ഷം കടന്നു.

ബ്രിട്ടനിൽ ശനിയാഴ്‌ച 813 മരണം. ഒരാഴ്‌ചയ്‌ക്കിടെ ഏറ്റവുമുയർന്ന മരണസംഖ്യ. അവിടെ ആകെ മരണം 20,319. മരണസംഖ്യ 20,000 കടന്ന നാലാമത്തെ യൂറോപ്യൻ രാജ്യമാണ്‌ ബ്രിട്ടൻ. സ്‌പെയിനിൽ 378 പേർകൂടി മരിച്ചപ്പോൾ ആകെ 22,902 ആയി. യൂറോപ്പിൽ ഏറ്റവുമധികം മരണം ഇറ്റലിയിൽ 26,384. ഫ്രാൻസിൽ 22,500 കടന്നു.

ചൈനയിൽ 11 ദിവസമായി മരണമില്ല. മരണസംഖ്യ 4632. ഇറാനിൽ 76 പേർകൂടി മരിച്ചു. ആകെ 5650. മരണസംഖ്യയിൽ മുന്നിലുള്ള മറ്റു രാജ്യങ്ങൾ: ബൽജിയം–-6917. ജർമനി‐ 5806, നെതർലൻഡ്‌സ്‌–-4409. ബ്രസീൽ–-3704. തുർക്കി–-2706.

Share this news

Leave a Reply

%d bloggers like this: