കൊറോണ വൈറസ്‌: തുറന്നു പ്രവർത്തിക്കാനൊരുങ്ങുന്ന ഷോപ്പുകളിൽ താപനില പരിശോധനയ്ക്ക് സംവിധാനം വേണം

തുറന്നു പ്രവർത്തിക്കാനൊരുങ്ങുന്ന ഷോപ്പുകളിലെ സ്റ്റാഫുകൾക്കും ഉപഭോക്താക്കൾക്കും താപനില പരിശോധന നടപ്പിലാക്കണം.
കോവിഡുമായി ബന്ധപ്പെട്ട്
നിർബന്ധിത സ്റ്റാഫ് ടെസ്റ്റിംങ്ങിന്റെ എണ്ണം വർധിപ്പിച്ചു വരികയാണ്.

ചില്ലറ വ്യാപാരികളുടെ ഔട്ട്‌ലെറ്റുകൾ തുറക്കാൻ പദ്ധതിയിട്ട സാഹചര്യത്തിലാണ് സർക്കാർ ഈ നിർദ്ദേശം മുന്നോട്ടു വച്ചത്.
ചില സ്റ്റോറുകളിൽ ഷോപ്പിംഗ് ബാസ്‌ക്കറ്റുകൾ‌ നിരോധിക്കുകയും, ഉപഭോക്താക്കൾ തമ്മിൽ സാമൂഹിക അകലം പാലിക്കുന്നതിനായി ട്രോളികൾ ഉപയോഗിക്കുന്നതിന് പ്രേരിപ്പിക്കുകയും ചെയ്യുമെന്ന് അറിയിച്ചു.

കൂടാതെ കോൺ‌ടാക്റ്റ്‌ലെസ് പേയ്‌മെന്റുകൾ‌ മാത്രമേ സ്വീകരിക്കുള്ളുവെന്ന്‌ ചില ദേശീയ ചില്ലറ വ്യാപാരികൾ‌ അറിയിച്ചു.
2,200 അംഗങ്ങളുള്ള റീട്ടെയിൽ എക്സലൻസ് ഇൻഡസ്ട്രിയൽ ഗ്രൂപ്പ്‌ അംഗങ്ങൾക്കായി സർക്കാർ പുതിയ സർക്കുലർ പുറത്തിറക്കി. ചില്ലറ വ്യാപാരികൾ പാലിക്കേണ്ട നിരവധി മാർഗനിർദ്ദേശങ്ങളും ഇതിൽ ഉൾപ്പെടുന്നു.

തൊഴിലുടമകളും എല്ലാ ദിവസവും താപനില പരിശോധന നടത്തണം.
ഭക്ഷണശാലകളിൽ സ്റ്റാഫുകളെയും ഉപഭോക്താക്കളെയും മാസ്കും കയ്യുറകളും ധരിക്കാൻ നിർബന്ധിതരാക്കണമെന്നും എല്ലാ ജീവനക്കാരും മണിക്കൂറിൽ ഒരു തവണയെങ്കിലും കൈ കഴുകണമെന്നും അദ്ദേഹം പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: