ജൂനിയർ പരീക്ഷകൾ സെപ്റ്റംബറിൽ നടത്തും: മെയ്‌ മാസത്തിലെ മൂല്യനിർണ്ണയത്തിനു പകരമായി കണക്കാക്കും

ജൂനിയർ സൈക്കിൾ പരീക്ഷകൾ സെപ്റ്റംബറിൽ നടത്തും. മെയ് മാസത്തിലെ വിലയിരുത്തലുകൾക്ക് പകരമായി ഇത് ഉപയോഗിക്കുമെന്നും അറിയിച്ചു.

പരീക്ഷകൾ വൈകുന്നത് വിദ്യാർത്ഥികളിൽ അനാവശ്യമായ ഉത്കണ്ഠയ്ക്കും സ്കൂളുകളുടെ ലോജിസ്റ്റിക്കൽ പ്രശ്നങ്ങൾക്കും കാരണമാകുമെന്ന ആശങ്കയെ തുടർന്നാണ് ഈ നീക്കം.

ജൂനിയർ സൈക്കിൾ പരീക്ഷകൾ സ്‌കൂളുകളുടെ നയങ്ങൾക്ക് അനുസൃതമായി നടത്താമെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.
എഴുത്തുപരീക്ഷയ്ക്ക് പകരം വിദ്യാർത്ഥികളെ വിലയിരുത്തുന്നതിനുള്ള മറ്റ് രീതികളും ഉപയോഗിക്കാം. ഡിജിറ്റൽ ഉപകരണങ്ങൾ ഉപയോഗിച്ചും പ്രോജക്റ്റ് വർക്കുകൾ ഉപയോഗിച്ചും വിലയിരുത്തലുകൾ നടത്താം.

ഇത്തരം പരീക്ഷകൾക്ക് സ്റ്റേറ്റ് സർട്ടിഫിക്കറ്റുകൾ ലഭിക്കില്ല.
പകരം അധ്യാപകർ മൂല്യനിർണ്ണയം നടത്തി ഗ്രേഡുകൾ ജൂനിയർ സൈക്കിൾ പ്രൊഫൈൽ ഓഫ് അച്ചീവ്‌മെന്റിൽ ഫീഡ് ചെയ്യും.

സെപ്റ്റംബറിലെ പരീക്ഷകൾക്കായി കാത്തിരിക്കുന്നതിനുപകരം മെയ് മാസത്തിൽ വിദ്യാർത്ഥികൾക്കായി ജൂനിയർ സൈക്കിൾ ടെസ്റ്റുകൾ ഏർപ്പെടുത്തുമെന്ന് ഗാൽവേയിലെ സെക്കൻഡറി സ്‌കൂൾ വക്താവ് കോളിസ്റ്റ് ഭൈലെ ക്ലെയർ അറിയിച്ചു.
കിൽകെന്നിയിലെ പ്രസന്റേഷൻ സെക്കൻഡറി സ്കൂളും ജൂനിയർ സൈക്കിൾ പരീക്ഷകൾ നടത്തുമെന്ന് അറിയിച്ചു.

Share this news

Leave a Reply

%d bloggers like this: