യുകെയിൽ കോവിഡ് 19 വാക്സിൻ പരീക്ഷണത്തിന് വിധേയയായ ശാസ്ത്രജ്ഞ മരിച്ചോ? വാസ്തവം എന്താണ്??

ഓക്സഫഡ് സർലകലാശാല വികസിപ്പിച്ചെടുത്ത കോവിഡ് 19 വാക്സിൻ പരീക്ഷണത്തിനായി കുത്തിവച്ച യുവതി മരിച്ചുവെന്ന റിപ്പോർട്ട് ഒരു പ്രമുഖ അന്തർദേശീയ മാധ്യമത്തിൽ പ്രത്യക്ഷപ്പെട്ടിരുന്നു. ഓക്സ്ഫോഡ് വികസിപ്പിച്ചെടുത്ത വാക്സിൻ സ്വന്തം ശരീരത്തിൽ പരീക്ഷിക്കാൻ സന്നദ്ധരായി ആയിരത്തോളം വോളന്റിയർമാർ എത്തിയിരുന്നു. അതിൽ ആദ്യസംഘത്തിൽ ഉൾപ്പെട്ട ആളായ ശാസ്ത്രജ്ഞയായ എലിസ ഗ്രനാറ്റോ എന്ന മുപ്പത്തിരണ്ടുകാരി മരിച്ചുവെന്നായിരുന്നു റിപ്പോർട്ട്.

വാർത്ത പ്രചരിച്ചതിന് പിന്നാലെ നിരവധിയാളുകൾ എലിസയുടെ ട്വിറ്റർ പേജിൽ സത്യാവസ്ഥ തേടിയെത്തി. വാർത്ത സഹിതം പങ്കുവച്ചു കൊണ്ട് പലരും പലവിധ സംശയങ്ങളും ഉന്നയിച്ചു. എന്നാൽ വാർത്ത വ്യാജമാണെന്ന് പ്രതികരണവുമായി എലിസ തന്നെ രംഗത്തെത്തി. ‘നിങ്ങളുടെ മരണം സംബന്ധിച്ച വ്യാജവാർത്ത കേട്ടു കൊണ്ട് നടക്കുന്നതിനെക്കാൾ വേറെരു കാര്യവുമില്ല.. ഞാൻ സുഖമായി തന്നെയിരിക്കുന്നു.. ദയവു ചെയ്ത് ഈ പറയുന്ന വാർത്ത ആരും ഷെയര്‍ ചെയ്യരുത്… അവർക്ക് ശ്രദ്ധ കൊടുക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല’ എന്നായിരുന്നു എലീസയുടെ ട്വീറ്റ്..

Nothing like walking up to a fake article on your death … I’m doing fine everyone. Please don’t share the article in question, we don’t want to give them attention / clicks. Have a cute cat instead! pic.twitter.com/mvwAaGIG4c

ഈ ട്വിറ്റർ അക്കൗണ്ട് എലിസയുടേത് തന്നെയാണോയെന്ന് സ്ഥിരീകരണമില്ല. അതുപോലെ തന്നെ മാധ്യമത്തിൽ വന്ന വാർത്ത സംബന്ധിച്ച ഔദ്യോഗിക വിശദീകരണങ്ങളും ഇതുവരെ എത്തിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്.

Share this news

Leave a Reply

%d bloggers like this: