കൊറോണ വൈറസ് വ്യാപനം; പ്രായമായവരിൽ ആത്മഹത്യാചിന്തകൾ ഉയരുന്നു

പ്രായമായവരിൽ ആത്മഹത്യ പ്രവണത വർദ്ധിക്കുന്നതായി റിപ്പോർട്ട്‌. കഴിഞ്ഞ ദിവസങ്ങളിൽ വയോജനങ്ങൾക്കുള്ള ഹെൽപ്പ്ലൈനിനെ ആശ്രയിച്ച പലരും ആത്മഹത്യാപരമായ കാര്യങ്ങളെക്കുറിച്ച് സംസാരിച്ചുവെന്നും ആത്മഹത്യചിന്തയിൽ ഗണ്യമായ വർദ്ധനവ് ഉണ്ടായിട്ടുണ്ടെന്നും ചാരിറ്റിപ്രോഗ്രാമിന്റെ വക്താവ് അറിയിച്ചു.

അയർലൻഡ് കോവിഡ് -19 ഹെൽപ്പ്ലൈനിൽ വിളിക്കുന്നവരിലും ആത്മഹത്യാ ആശയം പ്രകടിപ്പിക്കുന്നവരുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടായെന്ന് എലോൺ ചീഫ് എക്സിക്യൂട്ടീവ് സിയോൺ മൊയ്‌നിഹാൻ പറഞ്ഞു.

ഹെൽപ്പ്ലൈൻ പ്രവർത്തനമാരംഭിച്ച ശേഷം പതിനാലായിരത്തിലധികം കോളുകൾ ലഭിച്ചു. 36,000-ത്തിലധികം പ്രായമായ ആളുകളെ സന്നദ്ധപ്രവർത്തകർ വിളിക്കുകയും ചെയ്തു. ഫോൺ വിളിച്ചവരിൽ 70 ശതമാനവും ഒറ്റയ്ക്ക് താമസിക്കുന്ന ആളുകളാണ്. ഇതിൽ മൂന്നിൽ രണ്ട് ഭാഗവും 70 വയസ്സിനു മുകളിലുള്ള ആളുകളുമാണ്.

ആദ്യ ആഴ്ചകളിൽ ഭൂരിഭാഗം കോളുകളും പലചരക്ക് സാധനങ്ങളും മരുന്നുകളും ഉൾപ്പെടെയുള്ള അവശ്യവസ്തുക്കൾക്കു വേണ്ടിയുള്ളതായിരുന്നുവെന്ന് മൊയ്‌നിഹാൻ പറഞ്ഞു. എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ ഫോൺ ചെയ്തവരിൽ പലതും ഒറ്റപ്പെടലിനെയും ഏകാന്തതയെയും കുറിച്ച് ആണ് സംസാരിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ഹെൽപ്പ് ലൈനിലെ സ്റ്റാഫുകളും സന്നദ്ധപ്രവർത്തകരും സാമൂഹ്യ പരിപാലന പരിശീലനവും സൂയിസൈഡ് ഇന്റർവെൻഷൻ സ്‌കിൽ ട്രെയിനിങ്ങും ലഭിച്ചവരാണെന്നും അദ്ദേഹം പറഞ്ഞു. അവശ്യ ഘട്ടങ്ങളിൽ ആളുകൾക്ക് ബോധവൽക്കരണം നൽകുമെന്നും അദ്ദേഹം പറഞ്ഞു.

ഇത്തരത്തിലുള്ള മാനസികവ്യധകൾ അനുഭവിക്കുന്ന വ്യക്തികൾക്ക്
01-6790132 എന്ന നമ്പറിലോ അല്ലെങ്കിൽ enquiries@alone.ie എന്ന വിലാസത്തിലോ ബന്ധപ്പെടാം.

ALONE, HSE ചേർന്നു നടത്തുന്ന പ്രായമായവർക്കുള്ള ദേശീയ
കോവിഡ് -19 ഹെൽപ്പ്ലൈൻ (0818-222024) രാവിലെ 8 മണി മുതൽ രാത്രി 8 മണി വരെ, ആഴ്ചയിൽ ഏഴു ദിവസവും പ്രവർത്തിക്കും.
2016 ലെ സെൻസസ് പ്രകാരം 64 വയസ്സിനു മുകളിൽ പ്രായമുള്ള 640,000 പേരാണ് രാജ്യത്തുള്ളത്. ഇതിൽ 156,000 പേർ (27%) ഒറ്റയ്ക്ക് താമസിക്കുന്നവരാണ്.

Share this news

Leave a Reply

%d bloggers like this: