ലോക്ക്ഡൗണിനെതിരെ പ്രതിഷേധം: ഫീനിക്സ് പാർക്കിലേക്കുള്ള പ്രവേശനത്തിന് നിയന്ത്രണമേർപ്പെടുത്തി ഗാർഡ

ലോക്ക്ഡൗണിനെതിരെ പ്രതിഷേധവുമായി ഒരുകൂട്ടം ആളുകൾ ഡബ്ലിനിലെ ഫീനിക്സ് പാർക്കിലേക്ക് എത്തിയ സാഹചര്യത്തിൽ പാർക്ക് അടച്ചു. ഇന്നലെ ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് പ്രതിഷേധം സംഘടിപ്പിച്ചത്.

പാർക്കിലേക്ക് പ്രവേശിക്കുന്നതിനുള്ള നോർത്ത് സർക്കുലർ റോഡ്, പാർക്ക് ഗേറ്റ് സ്ട്രീറ്റ് തുടങ്ങിയ കവാടങ്ങൾ ഗാർഡ അടപ്പിച്ചു.

യൂറോപ്യൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിലും പൊതു തിരഞ്ഞെടുപ്പിലും പരാജയപ്പെട്ട സ്ഥാനാർത്ഥി ജെമ്മ ഓ ഡൊഹെർട്ടി ഉൾപ്പെടെയുള്ള നേതാക്കന്മാരുടെ നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്.

ഫീനിക്സ് പാർക്കിലേക്കുള്ള വഴി അടച്ചിരുന്നില്ലെന്നും സിറ്റി ഗേറ്റ് (പാർക്ക്ഗേറ്റ് സ്ട്രീറ്റ്) വഴിയുള്ള യാത്ര പരിമിതപ്പെടുത്തുകയായിരുന്നുവെന്നും ഗാർഡ പറഞ്ഞു.

പൊതുജനാരോഗ്യ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കുന്നതിനായാണ് ഇത് ചെയ്തതെന്നും അവർ പറഞ്ഞു.
പ്രതിഷേധത്തിൽ പങ്കെടുത്തവരുടെ പേരുവിവരങ്ങൾ ശേഖരിക്കുന്നതായും ഗാർഡ പറഞ്ഞു.

പകർച്ചവ്യാധിയെ തുടർന്ന് സർക്കാർ നടപ്പിലാക്കിയ അടിയന്തര നിയമനിർമ്മാണത്തിന്മേൽ ഏതെങ്കിലും വിധത്തിലുള്ള ലംഘനങ്ങൾ നടന്നിട്ടുണ്ടോയെന്ന് അന്വേഷിക്കാൻ മുതിർന്ന അന്വേഷണ ഉദ്യോഗസ്ഥനെ നിയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കൊറോണ വൈറസിന്റെ വ്യാപനം മന്ദഗതിയിലാക്കാൻ നടപ്പിലാക്കിയ കടുത്ത സാമൂഹിക നിയന്ത്രണങ്ങൾക്കെതിരെ പോരാടുന്ന മാർച്ച്‌ ഫ്രീഡമെന്ന പ്രസ്ഥാനത്തിന്റെ ഭാഗമായാണ് പ്രതിഷേധം സംഘംടിപ്പിച്ചത്.

Share this news

Leave a Reply

%d bloggers like this: