സൂപ്പർമാർക്കറ്റുകളിൽ കോവിഡ് കാലത്ത് കച്ചവടം കൂടി

ലോക്കഡൗൺ കാലത്ത് വരുമാനത്തിൽ വൻ വർദ്ധനവ് നേടി സൂപ്പർമാർക്കറ്റുകൾ.
ലോക്ക്ഡൌണിന്റെ ഫലമായി സൂപ്പർമാർക്കറ്റുകൾ വരുമാനത്തിൽ വർധനവ് തുടരുന്നതിനാൽ കഴിഞ്ഞ മാസം പലചരക്ക് വിൽപ്പനയിൽ സൂപ്പർ വാല്യൂ, ഡൺസ് സ്റ്റോറുകൾ മുന്നിലാണ്. സൂപ്പർമാർക്കറ്റ് മദ്യവിൽപ്പന 2019-ൽ ഉണ്ടായിരുന്നതിനേക്കാൾ 47 മില്യൺ ഡോളർ കൂടുതലാണ് ഇപ്പോൾ , 70% വർധനവാണ് ഉണ്ടായത് .

കൂടുതൽ ആളുകൾ വീട്ടിൽ തന്നെ തുടരുകയും, പാചകം ചെയ്യാൻ കൂടുതൽ സമയം ലഭിക്കുകയും ചെയ്യുന്നതിനാൽ, റെഡി ടു ഈറ്റ് ഭക്ഷണത്തിന്റെ വിൽപ്പന ഇടിഞ്ഞു, അതേസമയം എല്ലാ വീടുകളിൽ കഴിഞ്ഞ നാല് ആഴ്ചയ്ക്കുള്ളിൽ ബേക്കിംഗ് സപ്ലൈസ് വാങ്ങൽ വർദ്ധിച്ചു. മാവ് വിൽപ്പന 52 ശതമാനവും പഞ്ചസാര 43 ശതമാനവും ഉയർന്നതായി സൂപ്പർമാർക്കറ്റുകൾ റിപ്പോർട്ട് ചെയ്യുന്നു.

കോവിഡ് -19 പാൻഡെമിക് വേളയിൽ സൂപ്പർ വാല്യൂ തങ്ങളുടെ സ്റ്റോറുകളിലെ ജോലിക്കാരെ പ്രശംസിച്ചതായും “പ്ലെക്‌സിഗ്ലാസ് അറ്റ് ടിൽസ് പോലുള്ള സംരക്ഷണ നടപടികൾ” (കൗണ്ടറുകളിൽ  ഗ്ലാസ് ആവരണം പോലുള്ള സംരക്ഷണ നടപടികൾ) നടപ്പാക്കിയത് വിൽപ്പന ഉയർന്ന തോതിൽ നിലനിർത്താൻ സഹായിച്ചതായും ഒരു പ്രസ്താവനയിൽ പറഞ്ഞു.

“ഞങ്ങളുടെ ശക്തമായ വിതരണ ശൃംഖലയുടെ ഫലമായി പ്രതിസന്ധിയുടെ തുടക്കം മുതൽ തന്നെ ആവശ്യാനുസരണം സംഭരണം ഉറപ്പാക്കി. ഒന്നിലധികം യാത്രകൾ നടത്താതെ ഷോപ്പർമാർക്ക് എല്ലായ്‌പ്പോഴും സാധനങ്ങൾ വാങ്ങാൻ കഴിയുമെന്നാണ് ഇത്തരം നടപടികളുടെ സവിശേഷത” എന്ന് പ്രസ്താവനയിൽ പറയുന്നു.

കാന്തറിൽ നിന്നുള്ള ഏറ്റവും പുതിയ പലചരക്ക് മാർക്കറ്റ് ഷെയർ കണക്കുകൾ കാണിക്കുന്നത്, ഷോപ്പർമാർ അവരുടെ പ്രതിമാസ ചെലവ് പ്രതിമാസം ശരാശരി 118 ഡോളർ വർദ്ധിപ്പിച്ചതായിട്ടാണ്.

“സുഹൃത്തുക്കളുമൊത്തുള്ള അത്താഴവും, വീട്ടിൽ കൂടുതൽ ഭക്ഷണം കഴിക്കുന്നതും പലചരക്ക് വിൽപ്പന ഉയർത്തി” കാന്തർ അയർലണ്ടിന്റെ മാനേജിംഗ് ഡയറക്ടർ ഡേവിഡ് ബെറി പറഞ്ഞു.

പലചരക്ക് വിൽപ്പനയുടെ ഏറ്റവും വലിയ മാസമാണ് മാർച്ചിൽ രേഖപ്പെടുത്തിയത്. ഈ മാസത്തെ വിൽപ്പന 2019 ഏപ്രിലിനേക്കാൾ 22.5% മുന്നിലാണ്.12 ആഴ്ച്ചയ്ക്കുള്ളിൽ എല്ലാ റീട്ടെയിലർമാരും അതിവേഗ വളർച്ചയാണ് കൈവരിച്ചത്.ഏപ്രിൽ അവസാനം വരെയുള്ള 12 ആഴ്ചയ്ക്കുള്ളിൽ സൂപ്പർ വാലു ഏറ്റവും വലിയ വിപണി വിഹിതം 22.2% നേടി.

വിൽപ്പന 22.1 ശതമാനം വർധിപ്പിക്കുകയും, വിപണി വിഹിതം 12 ശതമാനമായി ഉയരുകയും ചെയ്തു. ഇതിലുടെ ആൽഡി 11.8 ശതമാനത്തിൻ്റെ ഓഹരി നേട്ടം കൈവരിക്കുകയും ചെയ്തു.

Share this news

Leave a Reply

%d bloggers like this: