ഷോപ്പിംഗ് ചെയ്യുമ്പോൾ കയ്യുറകൾ ഉപയോഗിക്കേണ്ടതില്ലെന്ന് HSE

കോവിഡ് -19 ൽ നിന്ന് സംരക്ഷിക്കാൻ ഷോപ്പിംഗ് നടത്തുമ്പോഴോ പുറത്തു യാത്ര ചെയ്യുമ്പോഴോ കയ്യുറകൾ ഉപയോഗിക്കേണ്ട ആവശ്യമില്ലെന്ന് ഹെൽത്ത് സർവീസ് എക്സിക്യൂട്ടീവ് അറിയിച്ചു.

കോവിഡ് -19 ൽ നിന്ന് സംരക്ഷിക്കാൻ പതിവായി കയ്യുറകൾ ധരിക്കുന്നതിനെതിരെ ലോകാരോഗ്യ സംഘടനയും രംഗത്ത് എത്തി. ലോകാരോഗ്യ സംഘടനയുടെ ശുചിത്വ ദിനത്തിലാണ് ലോകാരോഗ്യ സംഘടന ഇക്കാര്യം അറിയിച്ചത്.

വൈറസിന്റെ വ്യാപനം തടയുന്നതിനായി രൂപകൽപ്പന ചെയ്തിട്ടുള്ള നിയന്ത്രണങ്ങൾ ഘട്ടംഘട്ടമായി ഒഴുവാക്കുന്നതിന്റെ ഭാഗമായി പൊതുഗതാഗതവും വിൽപ്പന ശാലകളും പോലുള്ള പരിമിതമായ സാഹചര്യങ്ങളിൽ “ഫെയ്സ് കവറുകൾ” ഉപയോഗിക്കാൻ ദേശീയ പൊതുജനാരോഗ്യ ടീം (NPHET) ശുപാർശ ചെയ്യുന്നു.

ആശുപത്രികൾ പോലുള്ള പ്രത്യേക ക്രമീകരണങ്ങളിൽ പോലും കയ്യുറകൾ അഴിക്കുമ്പോൾ കൈ ശുചിത്വം പാലിക്കണമെന്നും വീട്ടിൽ നിന്ന് ജോലിചെയ്യുന്നവർ കമ്പ്യൂട്ടറുകൾ, മൊബൈലുകൾ എന്നിവയുടെ ഉപരിതലങ്ങൾ വൃത്തിയാക്കണമെന്നും എച്ച്എസ്ഇ നിർദ്ദേശിച്ചു.

Share this news

Leave a Reply

%d bloggers like this: