ഡൺ‌സ് സ്റ്റോർ‌സിൽ വഴുതി വീണ സ്ത്രീക്ക് 102,000 യൂറോ നഷ്ടപരിഹാരം

കോർക്ക് ബിഷപ്പ്സ്റ്റൗൺ ഷോപ്പിംഗ് സെന്ററിലെ ഡൺ‌സ് സ്റ്റോർ‌സിൽ ഷോപ്പിംഗ് നടത്തുന്നതിനിടെ വഴുതി വീണു അപകടമുണ്ടായ റോസ് ഡെസ്മോണ്ട് എന്ന സ്ത്രീക്ക് 102,000 യൂറോ നഷ്ടപരിഹാരം നൽകാൻ കോടതി വിധിച്ചു.

2017 ഓഗസ്റ്റ് 31നാണ് അപകടം സംഭവിച്ചത്. അപകടത്തിൽ ഉണ്ടായ വീഴ്ചയെത്തുടർന്ന് വലത് ഹിപ് ഒടിഞ്ഞ 83 വയസ്സുള്ള റോസ് ഡെസ്മോണ്ടിനു പ്രോസ്റ്റെറ്റിക് ഉപയോഗിച്ച് ശസ്ത്രക്രിയ ആവശ്യമായി വന്നു. ഡൺ‌സ് സ്റ്റോർ‌സിന്റെ അശ്രദ്ധ കാരണമാണ് റോസ് ഡെസ്മോണ്ടിനു ഇത്തരമൊരു അപകടം സംഭവിച്ചത് എന്ന് കണ്ടെത്തിയതിനെ തുടർന്നാണ് കോടതി വിധി പ്രഖാപിച്ചത്.

കൂടാതെ ഡൺസ് സ്റ്റോർ‌സിൽ വച്ച് അപകടം സംഭവിച്ചിട്ടും പരാതിക്കാരിയെ കൃത്യ സമയത്തു വൈദ്യ പരിശോധനക്ക് വിധേയമാക്കാൻ ഡൺസ് സ്റ്റോർ‌സിന്റെ അധികാരികൾ വൈകി എന്നും കോടതി കണ്ടെത്തിയിരുന്നു. ഡൺസ് സ്റ്റോർ‌സ് പല തവണ കോടതിയിൽ അപ്പീൽ നൽകിയെങ്കിലും കോടതി അത് തള്ളുകയായിരുന്നു.

Share this news

Leave a Reply

%d bloggers like this: