കോവിഡ് 19: അയർലണ്ടിൽ 37 പേർ കൂടി മരിച്ചു

കോവിഡ് -19 ബാധിച്ച് കഴിഞ്ഞ ദിവസം മുപ്പത്തിയേഴ് പേർ മരിച്ചു. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം വൈറസുമായി ബന്ധപ്പെട്ട മൊത്തം മരണനിരക്ക് 1,375 ആയി ഉയർന്നു.

കൂടാതെ നാഷണൽ പബ്ലിക് ഹെൽത്ത് എമർജൻസി ടീം പ്രഖ്യാപിച്ച കണക്കുകൾ പ്രകാരം 265 പുതിയ വൈറസ് കേസുകൾ കൂടി സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ മൊത്തം കേസുകളുടെ എണ്ണം 22,248 ആയി.

അയർലൻഡിൽ നിയന്ത്രണങ്ങൾ ലഘൂകരിക്കുമ്പോൾ, രോഗബാധിതരുടെ എണ്ണം ഗണ്യമായി വർദ്ധിക്കാൻ സാധ്യതയുണ്ടെന്ന് ആരോഗ്യവകുപ്പിലെ ചീഫ് മെഡിക്കൽ ഓഫീസർ പറഞ്ഞു.

അതിനാൽ സാമൂഹിക അകലം പാലിക്കൽ, നിയന്ത്രണങ്ങൾ ലഘൂകരിക്കുന്നതിനൊപ്പം വൈറസ് പകരുന്നതിനെതിരെ ജാഗ്രത പാലിക്കൽ തുടങ്ങിയ അടിസ്ഥാനപരവും വ്യക്തിപരവുമായ കാര്യങ്ങൾ ശ്രദ്ധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കൂടാതെ രോഗബാധിരായ വ്യക്തികളിൽ വൈറസിന്റെ ഗതി പ്രവചനാതീതമായി തുടരുന്നു. അതിനാൽ അപകടസാധ്യതകളെക്കുറിച്ച് എല്ലാവരും ബോധവാന്മാരായിരിക്കണമെന്നും, രോഗ വ്യാപനം എങ്ങനെ തടയാമെന്നതിനെ കുറിച്ച് മുൻകരുതലെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

മെയ് 4 തിങ്കളാഴ്ച അർദ്ധരാത്രി വരെയുള്ള എച്ച്പി‌എസ്‌സി കണക്കുകളുടെ അടിസ്ഥാനത്തിൽ കോവിഡ് സ്ഥിരീകരിച്ച ആകെ കേസുകളിൽ 57% സ്ത്രീകളും 43% പുരുഷന്മാരുമാണ്. ഈ രോഗികളുടെ ശരാശരി പ്രായം 49 വയസ്സാണ്. ഡബ്ലിനിലാണ് ഏറ്റവും കൂടുതൽ കേസുകൾ ഉള്ളത്, 10,734 രോഗികൾ. ഇതിൽ കമ്മ്യൂണിറ്റി ട്രാൻസ്മിഷൻ വഴിയുള്ള രോഗവ്യാപനം 62 ശതമാനമാണ്.

Share this news

Leave a Reply

%d bloggers like this: