ഇറച്ചിയോടൊപ്പം അനധികൃത സിഗരറ്റുകൾ ഡബ്ലിൻ പോർട്ട് വഴി കടത്താൻ ശ്രമം: 8 മില്യൺ സിഗരറ്റ് പിടിച്ചെടുത്തു

കോഴി ഇറച്ചി കൊണ്ടു പോകുന്ന ശീതീകരിച്ച കണ്ടെയ്നർ ഉപയോഗിച്ച് കടത്താൻ ശ്രമിച്ച 8 മില്യൺ സിഗരറ്റ് ഡബ്ലിൻ തുറമുഖത്ത് നിന്നും പിടിച്ചെടുത്തു.

റോട്ടർഡാമിൽ നിന്ന് എത്തിയ റഫ്രിജറേറ്റഡ് ഷിപ്പിംഗ് കണ്ടെയ്നറിൽ നിന്ന് അനധികൃതമായി നിർമ്മിച്ച 8.4 മില്യൺ സിഗരറ്റുകൾ കണ്ടെത്തിയതായി റവന്യൂ അധികൃതർ അറിയിച്ചു.

റിച്ച്മണ്ട് വിഭാഗത്തിൽ ഉൾപ്പെടുന്ന ഈ സിഗരറ്റിന്റെ വില 4.1 മില്യൺ യൂറോയിലധികമാണ്. ഇത് സർക്കാർ ഖജനാവിന് 3.51 മില്യൺ യൂറോയുടെ നഷ്ടമുണ്ടാക്കും.

കണ്ടെയ്നറിൽ ഫ്രോസൺ ചിക്കന്റെ പുറകിലായി പലകകൾ കൊണ്ട് മറച്ചനിലയിലാരുന്നു സിഗററ്റ് സൂക്ഷിച്ചിരുന്നത്. ഇത് സംബന്ധിച്ചുള്ള അന്വേഷണം ആരംഭിച്ചിരിക്കുകയാണെന്നും റവന്യൂ വക്താവ് പറഞ്ഞു.

നിയമവിരുദ്ധമായുള്ള പുകയില ഉൽപന്നങ്ങളുടെ ഉല്പാദനവും വിൽപ്പനയും തടയുന്നതിന്റെ ഭാഗമായിട്ടുള്ള റവന്യൂ വകുപ്പിന്റെ പ്രവർത്തനമാണിതെന്നും
ഇത്തരത്തിലുള്ള അനധികൃതമായിട്ടുള്ള കള്ളക്കടത്ത് കേസുകൾ കണ്ടെത്തിയാൽ 1800 295 295 എന്ന നമ്പറിൽ വിളിച്ചറിയിക്കണമെന്നും അവർ പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: