നഴ്സിംഗ് ഹോമിൽ 23 വൃദ്ധരായ അന്തേവാസികൾ മരിച്ചു

ഡൺഡാൽക്കിലെ Dealgan House Nursing Home-ൽ 23 വൃദ്ധരുടെ മരണത്തെത്തുടർന്ന് പരിശോധന നടത്താൻ HIQA തിരുമാനിച്ചു.

ഈ നഴ്സിംഗ് ഹോമിൽ 23 വൃദ്ധർ സമാനമായ രീതിയിൽ ഹൃദയാഘാതത്തെ തുടർന്ന് മരണപെട്ടതിൽ അന്വേഷണം നടത്തണമെന്ന ആവശ്യത്തെ തുടർന്നാണ് തീരുമാനം.

ഏപ്രിൽ ആദ്യം മുതൽ തന്നെ മരണങ്ങൾ നടന്നതായി ഡൺഡാൽക്കിലെ Dealgan House Nursing Home റെസിഡൻഷ്യൽ കെയർ ഫെസിലിറ്റിയുടെ ഉടമകൾ സ്ഥിരീകരിച്ചതോടെയാണ് അന്വേഷണം. എന്താണ് യഥാർത്ഥത്തിൽ സംഭവിച്ചതെന്നറിയാൻ പ്രാഥമികമായ അന്വേഷണം ഉടൻ ആരംഭിക്കണമെന്ന് സിൻ ഫെയ്ൻ ടിഡി Ruairi O’Murchu പറഞ്ഞു.

എന്താണ് സംഭവിച്ചതെന്നതിനെക്കുറിച്ച് പൂർണ സത്യം അറിയാൻ മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് അവകാശമുണ്ടെന്ന് ലേബർ ഡെപ്യൂട്ടി Ged Nash പറഞ്ഞു.

ഡീൽ‌ഗാൻ‌ ഹൗസിൽ‌ 23 പേരുടെ ജീവൻ നഷ്ടപ്പെട്ട സാഹചര്യങ്ങളെക്കുറിച്ച് അടിയന്തിരമായ അന്വേഷണം നടത്തണമെന്ന്‌ ‌ആരോഗ്യമന്ത്രിയോട് ആവശ്യപ്പെട്ടതായി അദ്ദേഹം പറഞ്ഞു. ഇതിനായി ആരോഗ്യവകുപ്പും HIQA-യും കാലതാമസമില്ലാതെ കുടുംബങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിക്കുമെന്നും അവരുടെ റഫറൻസ് നിബന്ധനകൾ പരിശോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഏപ്രിൽ 1 മുതൽ ദാരുണമായി മരിച്ച 23 താമസക്കാരിൽ പലരും കോവിഡ് രോഗവുമായി ബന്ധപ്പെട്ടവരാണ്. അവരെ പരിചരിക്കുന്നതിനിടയിൽ അന്തരിച്ചവരെ ഓർക്കുന്നുവെന്നും Dealgan House Nursing Home മേധാവി പറഞ്ഞു.

കൂടാതെ നഴ്സിംഗ് ഹോമിൽ 14 ദിവസത്തിലധികമായി പുതിയ കോവിഡ്-19 കേസുകളൊന്നുമില്ലാതെ സ്ഥിതി നിയന്ത്രണ വിധേയമാണ്. കൂടാതെ താമസക്കാർക്ക് വേണ്ട വിധം പരിചരണം നൽകുന്നതിലും, പൊതുജനാരോഗ്യ നടപടികൾ പരിധിയിൽ നിന്നുകൊണ്ട് നൽകുന്നതിന് ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും Dealgan House മേധാവി കൂട്ടിച്ചേർത്തു.

Share this news

Leave a Reply

%d bloggers like this: