സാമ്പത്തിക ബുദ്ധിമുട്ട്: ഡബ്ലിൻ പത്രങ്ങളായ Northside People, Southside People പ്രസിദ്ധീകരണം അവസാനിപ്പിക്കും

സാമ്പത്തിക ബുദ്ധിമുട്ട് മൂലം ഡബ്ലിനിലെ പ്രാദേശിക പത്രങ്ങളായ Northside People, Southside People പ്രസിദ്ധീകരണം അവസാനിപ്പിക്കും. ബിസിനസ്സ് അവസാനിപ്പിക്കുന്നതിൻ്റെ ഭാഗമായി ലിക്വിഡേറ്ററെ നിയമിക്കാൻ തീരുമാനിച്ചതായും റിപ്പോർട്ടുണ്ട്.

കെൽറ്റിക് മീഡിയ ഗ്രൂപ്പിന്റെ ഭാഗമായ നോർത്ത് ഡബ്ലിൻ പബ്ലിക്കേഷൻസ് ലിമിറ്റഡ് ഗ്രൂപ്പ് അടച്ചുപൂട്ടൽ വിവരം കമ്പനി ഉദ്യോഗസ്ഥരെ ഇന്നലെ അറിയിച്ചു.

കമ്പനി വിളിച്ചുചേർത്ത മീറ്റിങ്ങിലാണ് നോർത്ത് ഡബ്ലിൻ പബ്ലിക്കേഷൻസ് ലിമിറ്റഡിന്റെ ഡയറക്ടർമാർ കമ്പനി അടച്ചുപൂട്ടുന്നതായും കണക്കെടുപ്പിനായി ലിക്വിഡേറ്ററെ നിയമിക്കുമെന്നും അറിയിച്ചത്.

മെയ് 19 ചേരുന്ന കമ്പനിയുടെ ഔദ്യോഗിക മീറ്റിംഗിൽ ലിക്വിഡേറ്ററെ പ്രഖ്യാപിക്കുമെന്നും കമ്പനി അറിയിച്ചു. കോവിഡ് -19 ലോക്ക്ഡൗണുമായി ബന്ധപ്പെട്ട് വരുമാനത്തിൽ ഉണ്ടായ ഇടിവ്, വാടക ഉൾപ്പെടെയുള്ള ഉയർന്ന പ്രവർത്തനച്ചെലവുകൾ, കമ്പനിയുടെ ബാധ്യതകൾ തുടങ്ങി നിരവധി കാരണങ്ങളാണ് അടച്ചുപൂട്ടലുമായി ബന്ധപ്പെട്ട് കമ്പനി അറിയിച്ചത്.

കോവിഡുമായി ബന്ധപ്പെട്ടുണ്ടായ പ്രതിസന്ധി ബിസിനസിൽ സ്വാധീനം ചെലുത്തിയതോടെ മാർച്ച് 20 മുതൽ പ്രസിദ്ധീകരണം നിർത്തിവച്ചിരുന്നു.

Share this news

Leave a Reply

%d bloggers like this: