ആയുധധാരികളായ കൗമാര സംഘങ്ങൾ ഡബ്ലിൻ പ്രാന്തപ്രദേശങ്ങളെ ഭീതിയിലാഴ്ത്തുന്നു: ജുവനൈൽ നിയമം പരിഷ്ക്കക്കരിക്കണമെന്നാവശ്യം

കൗമാരക്കാരിൽ അക്രമ സ്വഭാവം വർധിക്കുന്നതായി റിപ്പോർട്ട്‌. അടുത്തിടെ ഡബ്ലിനിൽ യുവാക്കൾ നടത്തിയ ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ജുവനൈൽ കുറ്റകൃത്യങ്ങൾ സംബന്ധിച്ച നിയമങ്ങൾ പരിഷ്കരിക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാരിന് നിവേദനം നൽകി.

കഴിഞ്ഞ നാല് ആഴ്ചയ്ക്കുള്ളിൽ മാത്രം, സട്ടൺ, പോർട്ട്മാർനോക്ക്, ബാൽ‌ഡോയിൽ, ടല്ലാഗ്, റിംഗ്‌സെൻഡ്, കിൽ‌ബാരാക്ക് എന്നിവിടങ്ങളിൽ കൗമാരസംഘങ്ങളുടെ ആക്രമണങ്ങൾ ഉണ്ടായി. ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേൽക്കുകയും നിരവധിപേരെ ഭീഷണിപ്പെടുത്തുകയും ചെയ്തു.

യുവാക്കൾക്കിടയിൽ വർദ്ധിച്ചുവരുന്ന അക്രമങ്ങൾ പരിഹരിക്കുന്നതിന് ഡബ്ലിനിലുടനീളം ഗാർഡയുടെ സാന്നിധ്യം വർദ്ധിപ്പിക്കുക മാത്രമല്ല, ജുവനൈൽ കുറ്റകൃത്യങ്ങൾക്കെതിരായ അയർലണ്ടിലെ നിയമങ്ങളിൽ ഭേദഗതി വരുത്തണമെന്നും പ്രധാനമന്ത്രി ലിയോ വരദ്കർ, നീതിന്യായവകുപ്പുമന്ത്രി ചാർലി ഫ്ലാനഗൻ, ഗാർഡ കമ്മീഷണർ ഡ്രൂ ഹാരിസ് എന്നിവർക്ക് നൽകിയ നിവേദനത്തിൽ ഐറിഷ് പൗരനായ പെറ്റാർ ലുത്സു ആവശ്യപ്പെടുന്നു.

അയർലണ്ടിലെ കൗമാരക്കാരിൽ കുറ്റകൃത്യങ്ങൾ വർദ്ധിച്ചുവരികയാണ്. കത്തി, സ്ക്രൂഡ്രൈവർ, ചുറ്റിക തുടങ്ങിയ മാരകായുധധാരികളായ കൗമാരക്കാരുടെ സംഘം ഡബ്ലിനിലെ പ്രാന്തപ്രദേശങ്ങളെ ഭീതിയിലാഴ്ത്തുന്നു.

ഡബ്ലിനിൽ സാമൂഹ്യ വിരുദ്ധ പെരുമാറ്റത്തിന്റെ തോത് വർധിക്കുന്നുവെന്നും ഇത് അധികാരികൾ ശ്രദ്ധിക്കുന്നില്ലെന്നും പെഡാർ പറഞ്ഞു.

ഭയാനകമായ അന്തരീക്ഷമാണ് ഡബ്ലിനിലേതെന്നും ആളുകൾ ഭയംമൂലം നിശബ്ദത പാലിക്കുകയാണെന്നും
എന്തുകൊണ്ട് സർക്കാർ ഇത് തടയുന്നില്ലെന്ന് മനസിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ജുവനൈൽ കുറ്റകൃത്യങ്ങൾക്കെതിരെയുള്ള ഐറിഷ് നിയമങ്ങൾ വളരെ ലഘുവാണെന്നും അതിനാൽ നിയമത്തിൽ സമൂലമായ പരിഷ്കരണം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. 1,500 പേരാണ് ഇതുവരെ നിവേദനത്തിൽ ഒപ്പിട്ടത്.

രാജ്യത്ത് ആക്രമണങ്ങൾ അവസാനിപ്പിക്കണമെന്നും സമാധാനവും ശാന്തതയും പുനസ്ഥാപിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: