Castlerea-യിൽ ഗാർഡ സ്വന്തം തോക്കിൽ നിന്നും വെടിയേറ്റു മരിച്ചു

മയോ സ്വദേശിയായ ഗാർഡ Colm Horkan-നെ രാത്രി വൈകി കാസിൽറിയയിലെ മെയിൻ സ്ട്രീറ്റിൽ സ്വന്തം തോക്കിനാൽ വെടിയേറ്റു മരിച്ചു. മറ്റൊരാളുമായി പെട്ടെന്നുണ്ടായ വാക്കേറ്റത്തെത്തുടർന്നാണ് കൊലപാതകം നടന്നത്. ഇതൊരു ആകസ്മികമായ സംഭവമായിരുന്നെന്ന് ഗാർഡ കമ്മീഷണർ ഡ്രൂ ഹാരിസ് പറഞ്ഞു.

ഇതേത്തുടർന്ന് നാൽപതുകാരനെ അറസ്റ്റുചെയ്ത് കാസിൽറിയ ഗാർഡ സ്റ്റേഷനിൽ പാർപ്പിച്ചിരിക്കുകയാണ്. ഗാർഡ അന്വേഷണം ആരംഭിച്ചു. ഡെറ്റ് ഗാർഡ ഹോർക്കന്റെ മരണത്തിൽ താൻ അതീവ ദു:ഖിതനാണെന്ന് കമ്മീഷണർ ഹാരിസ് പറഞ്ഞു.

ഓർഗനൈസിഡ് കുറ്റകൃത്യവുമായി ഈ കൊലപാതകത്തെ ബന്ധപ്പെടുത്തുന്നതിൽ യാതൊരു അർത്ഥവുമില്ലെന്ന് കമ്മീഷണർ ഹാരിസ് കാസിൽറിയയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഗാർഡയുടെ ഔദ്യോഗിക തോക്കുമായി ബന്ധപ്പെട്ട കേസായതിനാൽ, ഗാർഡ ഓംബുഡ്‌സ്മാൻ കമ്മീഷന് ഇക്കാര്യം റിപ്പോർട്ട് ചെയ്തു.

സംഭവ സ്ഥലത്ത് ഹോർക്കൻ പട്രോളിംഗിലായിരുന്ന സമയത്താണ് കൊല്ലപ്പെട്ടത്. സംശയാസ്പതമായ സാഹചര്യത്തിൽ കണ്ടയാളോട് കാര്യങ്ങൾ തിരക്കുന്നതിനിടയിൽ വഴക്കുണ്ടായതാകാമെന്നാണ് നിഗമനം. ഈ സമയം തോക്ക് കൈവശപ്പെടുത്തിയ ഇയ്യാൾ ഗാർഡയ്ക്ക് നേരെ നിരവധി തവണ വെടിയുതിർത്തതായാണ് കരുതുന്നത്.
ആംബുലൻസ് ജീവനക്കാർ ഹോർക്കന് പ്രധമിക ചികിത്സ നൽകിയെങ്കിലും അദ്ദേഹം സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. 1920 കളിൽ സേന സ്ഥാപിതമായതിനുശേഷം ഡ്യൂട്ടിക്കിടയിൽ മരിക്കുന്ന 89-ാമത്തെ ഗാർഡയാണ് ഹോർക്കൻ. അദ്ദേഹത്തിന്റെ മൃതദേഹം കാസിൽബാറിലെ മയോ യൂണിവേഴ്സിറ്റി ആശുപത്രിയിലേക്ക് മാറ്റി. അവിടെ പോസ്റ്റ്‌മോർട്ടം നടത്തും.

കാസിൽറിയയിലെ പാട്രിക് സ്ട്രീറ്റിലെയും മെയിൻ സ്ട്രീറ്റിലെയും സംഭവവുമായി ബന്ധപ്പെട്ട ഇടങ്ങൾ ഫോറൻസിക് പരിശോധനയ്ക്കായി സീൽ ചെയ്തു. രാത്രി 11 നും 12.30 നും ഇടയിൽ ഇവിടെ ഉണ്ടായിരുന്ന ഏതൊരാൾ‌ക്കും, പ്രത്യേകിച്ച് ഡാഷ് ക്യാം ഫൂട്ടേജുള്ള റോഡ് ഉപയോക്താക്കൾ‌ 094 962 1635 എന്ന നമ്പറിൽ കാസിൽ‌റിയ ഗാർ‌ഡ സ്റ്റേഷനുമായി ബന്ധപ്പെടണമെന്ന് ഗാർ‌ഡ അഭ്യർ‌ത്ഥിച്ചു.

Share this news

Leave a Reply

%d bloggers like this: