ഏകദിന ക്രിക്കറ്റിൽ ഇംഗ്ലണ്ടിനെതിരെ  അയർലൻഡിന് ത്രില്ലിംഗ് ജയം.

ഇംഗ്ലണ്ടും അയർലണ്ടും തമ്മിൽ നടക്കുന്ന ഏകദിന ക്രിക്കറ്റ് പരമ്പരയിലെ മൂന്നാം മത്സരത്തിൽ അവസാന ഓവർ വരെ ആകാംഷ നിറഞ്ഞു നിന്ന മത്സരത്തിൽ അയർലൻഡിന് വിജയം.
ഇതാദ്യമായാണ് ഇംഗ്ലണ്ടിന്റെ മണ്ണിൽ അയർലൻഡ് ഏകദിന മത്സരം വിജയിക്കുന്നത്.

ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 48.5 ഓവറിൽ 328 റൺസിന്‌ എല്ലാവരും പുറത്തായി. ഇംഗ്ലണ്ടിന് വേണ്ടി 84 പന്തിൽ 4 സിക്സിന്റെയും 15 ബൗണ്ടറിയുടെയും അകമ്പടിയോടെ ഡബ്ലിനിൽ ജനിച്ച ഇയോൺ മോർഗൻ 106 റൺസ് നേടി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ അയർലൻഡിന് വേണ്ടി പോൾ സ്റ്റിർലിങ്(Paul Robert Stirling) 142 റൺസും (128 പന്തുകൾ, 9 ബൗണ്ടറി, 6 സിക്സ്)  ക്യാപ്റ്റൻ കൂടിയായ ആൻഡി ബാൽബിർനീ (Andrew Balbirnie) 113 റൺസ് നേടി (112 പന്തുകൾ, 12  ബൗണ്ടറി)  .
അവസാന ഓവറിന്റെ അഞ്ചാം പന്തിലാണ് അയർലൻഡ് വിജയ റൺസ് കുറിച്ചത്.

അയർലണ്ടിന്റെ പോൾ സ്റ്റിർലിങ് ആണ് മാൻ ഓഫ് ദി മാച്ച് 

Share this news

Leave a Reply

%d bloggers like this: