തിങ്കളാഴ്ച മുതൽ അയർലൻഡിലെ കടകളിൽ മാസ്ക് നിർബന്ധം. പബുകൾ അടഞ്ഞുതന്നെ

കോവിഡ് വ്യാപനത്തിന്റെ പിടിയിൽ നിന്നും മോചനം നേടാനുള്ള അശ്രാന്ത പരിശ്രമത്തിലാണ് നമ്മുടെ രാജ്യം. എന്നാൽ ഇതിന് വിപരീതമായ റിപ്പോർട്ടുകളാണ് കഴിഞ്ഞ ദിവസങ്ങളിൽ പുറത്തു വന്നത്.

തുടർന്ന് ചൊവ്വാഴ്ച നടന്ന മന്ത്രി സഭയോഗം സ്ഥിതിഗതികൾ വിലയിരുത്തി. നിയന്ത്രണങ്ങൾ ലഘൂകരിക്കുന്നതിന്റെ നാലാം ഘട്ടം മാറ്റിവച്ചതായി യോഗത്തിനു ശേഷം പ്രധാനമന്ത്രി മീഹോൾ മാർട്ടിൻ അറിയിച്ചു.

ഭക്ഷണ വില്പന ഇല്ലാത്ത പബ്ബുകൾ ഉടൻ തുറക്കില്ല. ഹോട്ടൽ ബാറുകൾ, നൈറ്റ്ക്ലബ്ബുകൾ, കാസിനോകൾ എന്നിവയും തുറക്കില്ല. ഓഗസ്റ്റ് 31 ന് ശേഷം മാത്രമേ പബ്ബുകൾ തുറക്കുന്നതു ആലോചിക്കുള്ളു.

ഓഗസ്റ്റ് 10 മുതൽ ഷോപ്പിംഗ് സെന്ററുകളിലും മാളുകളിലും ഫേസ് മാസ്ക് നിർബന്ധമാക്കും. സൈപ്രസ്, മാൾട്ട, ജിബ്രാൾട്ടർ, മൊണാക്കോ, സാൻ മറീനോ തുടങ്ങിയ രാജ്യങ്ങൾ അയർലണ്ടിന്റെ ഗ്രീൻ ലിസ്റ്റിൽ നിന്ന് നീക്കം ചെയ്തതായും പ്രധാനമന്ത്രി അറിയിച്ചു. ഈ രാജ്യങ്ങളിൽ രോഗവ്യാപനം വർധിച്ച സാഹചര്യത്തിലാണ് ഈ തീരുമാനം.

Share this news

Leave a Reply

%d bloggers like this: