അയർലണ്ടിലെ സൗരോർജ പദ്ധതികളിന്മേൽ അവഗണനയുടെ നിഴലോ ???

കാലാവസ്ഥ വ്യതിയാനം മൂലമുണ്ടാകുന്ന പ്രശ്നങ്ങൾ അനുദിനം വർധിച്ചു വരുകയാണ്. ഇതുമായി ബന്ധപ്പെട്ട പല കണ്ടെത്തലുകളും വർഷങ്ങൾക്കു മുൻപു തന്നെ ശാസ്ത്രജ്ഞർ ഈ ലോകത്തെ അറിയിക്കുകയും ചെയ്തു.

വ്യവസ്ഥാപരമായ പൊളിച്ചെഴുത്തുകളിലൂടെ മാത്രമേ ഇതിനൊരു മാറ്റം വരുകയുള്ളു. 2007-ലെ ഇന്റർ‌ഗവർ‌മെൻ‌റൽ‌ പാനൽ‌ ഓൺ ക്ലൈമറ്റ് ചേഞ്ച്‌ (IPCC) റിപ്പോർട്ട് ഈ കണ്ടെത്തലുകൾ ശരിയാണെന്ന് അടിവരയിടുന്നു.

കാലാവസ്ഥ വ്യതിയാനം കുറയ്ക്കാൻ പ്രകൃതി സൗഹാർദ്ദമായ ഊർജസ്രോതസ്സുകൾ ഉപയോഗിക്കാനുള്ള നിർദ്ദേശങ്ങൾ പല ഭാഗങ്ങളിൽ നിന്നും ഉയർന്നു വരുന്നുണ്ട്. സൗരോർജ്ജത്തെ ഫലപ്രദമായി ഉപയോഗിക്കുക എന്നതാണ് ഇവയിൽ പ്രധാനപ്പെട്ട ഒരു നിർദ്ദേശം.

ജനങ്ങൾക്ക് അവരുടെ ഉപഭോഗത്തിനുള്ള വൈദ്യുതി വീട്ടിൽ തന്നെ ഉല്പാദിപ്പിക്കാൻ ഇതിലൂടെ സാധിക്കും. ഊർജ്ജ ഉൽ‌പാദനം അടുത്ത വേനൽക്കാലത്ത് വർധിപ്പിക്കാനാണ് യൂറോപ്യൻ യൂണിയന്റെ തീരുമാനം.

എങ്കിലും ഇതിന്മേൽ വിപ്ലവകരമായ മാറ്റങ്ങളൊന്നും ഇതുവരെയും ഉണ്ടായിട്ടില്ല. സോളാർ എനർജി ഉപയോഗപ്രദമാക്കിയാൽ ഉപയോഗ ശേഷമുള്ള അധിക വൈദ്യുതി ഗ്രിഡിലേക്ക് തിരികെ നൽകാൻ സാധിക്കും. സാമ്പത്തിക മേഖല ഉൾപ്പെടെയുള്ള നിരവധി മേഖലകളിൽ നേട്ടം കൈവരിക്കാനും സാധിക്കും. എന്നാൽ ഇക്കാര്യം അയർലണ്ടിലടക്കം വേണ്ടത്ര ഗൗരവമായി കാണുന്നുണ്ടോ എന്ന് പരിശോധിക്കപ്പെടെണ്ട കാര്യമാണ്.

Share this news

Leave a Reply

%d bloggers like this: