അയർലണ്ടിലെ Finglas ൽ രണ്ട് യുവാക്കൾ ചേർന്ന് ഇന്ത്യൻ വിദ്യാർത്ഥിയെ കുത്തി പരിക്കേൽപ്പിച്ചു

ഇന്ത്യയിൽ നിന്നുള്ള 25 കാരനാണ് finglasൽ ഞായറാഴ്ച കുത്തേറ്റത്. അയർലണ്ടിൽ ഡിജിറ്റൽ അനാലെറ്റിക്സിൽ മാസ്റ്റേഴ്സ് വിദ്യാർത്ഥിയാണ്. കഴിഞ്ഞ ജനുവരിയിൽ അയർലണ്ടിൽ എത്തിയത്.

പഠനത്തോടൊപ്പം ഒരു take away ഷോപ്പിൽ ജോലിയിൽ പ്രവേശിച്ചു. ജോലിക്ക് കയറിയതിൻ്റെ രണ്ടാം ദിവസമാണ് കുത്തേറ്റത്. ഭക്ഷണം ഡിലവർ ചെയ്യാൻ കാറിൽ നിന്നും പുറത്തിറങ്ങിയ സമയത്ത് 2O വയസ് പ്രായം തോന്നിക്കുന്ന രണ്ട് യുവാക്കൾ സമീപിച്ചു. ഇവർ പെട്ടെന്ന് ആക്രമിക്കുകയായിരുന്നു. ഇവരുടെ കൈയ്യിൽ കരുതിയിരുന്ന കത്തികാട്ടി പണം ആവശ്യപ്പെട്ടു. ഇല്ലാ എന്ന് പറഞ്ഞപ്പോൾ ഫോൺ നൽകാൻ പറയുകയും അതോടെപ്പം കത്തികൊണ്ട് പലവട്ടം കുത്തുകയും ചെയ്തു. ഇതിന് ശേഷം അക്രമികൾ ഓടി രക്ഷപെട്ടു. സ്വയരക്ഷക്ക് പ്രതിരോധിച്ചതിനാൽ ജീവൻ തിരിച്ചുകിട്ടിയെന്നാണ് ഇരയുടെ മൊഴി. സാരമല്ലാത്ത കുറേ മുറിവുകളാണ് ശരീരത്തിലുള്ളത്. എന്നാൽ കാലിലുള്ള മുറിവ് ആഴത്തിലുള്ളതാണ്. ഭാഗ്യം കൊണ്ടുമാത്രമാണ് രക്ഷപെട്ടതെന്ന് കുത്തേറ്റ യുവാവ് പറഞ്ഞു.

ഇര Blanchardst ലെ Connolly ഹോസ്പ്പിറ്റലിൽ ചികിൽസ തേടിയ ശേഷം ഡിസ്ചാർജായി . സംഭവം നടന്നയുടൻ തന്നെ ഗാർഡ അന്വേഷണം ആരംഭിച്ചു. ഇതുവരെ ആരേയും അറസ്റ്റ് ചെയ്തതായി റിപ്പോർട്ടില്ല.

Share this news

Leave a Reply

%d bloggers like this: