CPE സൂപ്പർ ബഗുകളുടെ വ്യാപനം : അയർലൻഡിൽ ആരോഗ്യ പ്രവർത്തകരിലെ അപകട സാധ്യത വർധിക്കുന്നു

ആരോഗ്യ മേഖലയുടെ പ്രവർത്തനങ്ങൾക്ക് ഭീഷണി ഉയർത്തി CPE സൂപ്പർബഗുകൾ. Carbapenemase-Producing Enterobacterales (CPE) വളരെ വേഗത്തിലാണ് ആളുകളിലേക്ക് വ്യാപിക്കുന്നത്.

CPE സൂപ്പർബഗുകൾ ആരോഗ്യ സംരക്ഷണ മേഖലയിൽ അസ്തിത്വപരമായ ഭീഷണി ഉയർത്തുകയാണെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം. ഏറ്റവും അപകടകരമായ ഈ സൂപ്പർ ബഗ്ഗുകൾക്ക് ആൻറിബയോട്ടിക്കുകളെപോലും പ്രതിരോധിക്കാനുള്ള ശേഷിയുണ്ട്.

ഓഗസ്റ്റ്‌ മാസത്തിലാണ് CPE സൂപ്പർ ബഗുകളുടെ വ്യാപനം ശക്തമായത്. കഴിഞ്ഞ ഒരു മാസത്തിനിടെ നിരവധി പേർക്കാണ് രോഗം ബാധിച്ചത്. നിരീക്ഷണത്തിലുണ്ടായിരുന്ന 97 പേരിൽ രോഗം സ്ഥിരീകരിച്ചതായി ഹെൽത്ത് സർവീസ് എക്സിക്യൂട്ടീവ് (HSE) അറിയിച്ചു.

കൊറോണ വൈറസ് വ്യാപനം മൂലം പ്രതിസന്ധിയിലായ ആരോഗ്യ മേഖലയെ കൂടുതൽ പ്രതിസന്ധിയിലാക്കുകയാണ് CPE-യുടെ വ്യാപനം. CPE ഒരു വ്യക്തിയിൽ നിന്നും മറ്റൊരു വ്യക്തിയിലേക്കോ അല്ലെങ്കിൽ മലിനമായ ഉപരിതലങ്ങളുമായുള്ള സമ്പർക്കത്തിലൂടെയോ വ്യാപിക്കാം. ഈ വർഷം 434 പേരിൽ CPE രോഗനിർണയം നടത്തി. 2019-ൽ ഇത് 452 ആയിരുന്നു.

അയർലണ്ടിലെ പത്ത് ആശുപത്രികളിലാണ് നിലവിൽ CPE ക്ലസ്റ്ററുകൾ കണ്ടെത്തിയിട്ടുള്ളത്. ഡബ്ലിനിലെ സെന്റ് ജെയിംസ്, മേറ്റർ, ബ്യൂമോണ്ട്, ടാലാഗ് ഹോസ്പിറ്റലുകൾ, കിൽകെന്നിയിലെ സെന്റ് ലൂക്ക്സ് ഹോസ്പിറ്റൽ, ഗാൽവേയിലെ യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ, ബല്ലിനാസ്ലോയിലെ Portiuncula ഹോസ്പിറ്റൽ, കോർക്ക് യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ, വാട്ടർഫോർഡ് യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ, ലിമെറിക്കിലെ യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ തുടങ്ങിയ ഇടങ്ങളിലാണ് CPE ക്ലസ്റ്ററുകൾ കണ്ടെത്തിയത്.

ആശുപത്രികളിൽ ക്ലസ്റ്ററുകൾ കണ്ടെത്തിയ സാഹചര്യത്തിൽ അതീവ ജാഗ്രത നിർദ്ദേശമാണ് HSE നൽകുന്നത്. ആരോഗ്യ പ്രവർത്തകരിൽ രോഗം വ്യാപിക്കാനുള്ള സാധ്യത കൂടുതലാണെന്നും കനത്ത ജാഗ്രത പാലിക്കണമെന്നും HSE അറിയിച്ചു.

Share this news

Leave a Reply

%d bloggers like this: