ഗാർഡയുടെ കൊലപാതകം; പ്രതിക്ക് 40 വർഷം കഠിനതടവ്

ഡിറ്റക്ടീവ് ഗാർഡ Adrian Donohoe- യുടെ കൊലപാതകത്തിൽ പ്രതി Aaron Brady-ക്ക് കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു.
സെൻട്രൽ ക്രിമിനൽ കോർട്ടാണ് വിധി പ്രഖ്യാപനം നടത്തിയത്.

1990-ലെ ക്രിമിനൽ ജസ്റ്റിസ് ആക്ട് പ്രകാരമാണ് കോടതി ശിക്ഷ വിധിച്ചത്. പ്രതിക്ക് കുറഞ്ഞത് 40 വർഷം തടവ് അനുഭവിക്കണം. കവർച്ചക്കുറ്റത്തിന് ഇയാൾക്ക് 14 വർഷം തടവും ജസ്റ്റിസ് White വിധിച്ചു. ഈ ശിക്ഷയും ജീവപര്യന്തത്തോടൊപ്പം അനുഭവിച്ചാൽ മതിയാകും.

ഓഗസ്റ്റ് 11-ന് നടന്ന വിചാരണയിലാണ് പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്. കേസിന്റെ വിചാരണ തത്സമയം കാണുന്നതിനായി ദുണ്ടാൽക് ഗാർഡ സ്റ്റേഷനിൽ പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരുന്നു.

2013 ജനുവരി 25-ന് ലോത്തിലെ ബെല്ലുർഗാനിലെ ലോർഡ്ഷിപ്പ് ക്രെഡിറ്റ് യൂണിയനിലെ ഡ്യൂട്ടിക്കിടയിലാണ് അഡ്രിയാൻ ഡൊനോഹോ കൊല്ലപ്പെടുന്നത്. ശിക്ഷാ വിധിയിൽ സന്തോഷമുണ്ടെന്നും നീതിലഭ്യമായെന്നും Donohoe-യുടെ ഭാര്യയും മാതാപിതാക്കളും പറഞ്ഞു.

Donohoe-യുടെ കൊലപാതകത്തിനു പിന്നിൽ പ്രവർത്തിച്ച ക്രിമിനൽ സംഘത്തിലെ ഒരു അംഗം മാത്രമായിരുന്നു ആരോൺ ബ്രാഡി. ഇതിനു പിന്നിൽ പ്രവർത്തിച്ച ബാക്കിയുള്ളവരെ നീതിപീഠത്തിനു മുന്നിൽ കൊണ്ടു വരണമെന്നും ഗാർഡ വക്താവ് പറഞ്ഞു.

ഡിറ്റക്ടീവ് ഗാർഡ അഡ്രിയാൻ ഡൊനോഹോയുടെ കൊലപാതകത്തെക്കുറിച്ചുള്ള എന്തെങ്കിലും വിവരങ്ങൾ ലഭിച്ചിട്ടുള്ളവർ 042 9388400 എന്ന നമ്പറിലോ 1800 666 111 ദുണ്ടാൽക് ഗാർഡസ്റ്റേഷൻ നമ്പറിലോ ബന്ധപ്പെടണം. അല്ലെങ്കിൽ ഗാർഡ കോൺഫിഡൻഷ്യൽ ലൈനിലോ ഏതെങ്കിലും ഗാർഡ സ്റ്റേഷനിലോ ബന്ധപ്പെടാമെന്നും ഗാർഡ അറിയിച്ചു.

Share this news

Leave a Reply

%d bloggers like this: