റീടെയിലർമാർക്കുള്ള ഐറീഷ് സർക്കാരിന്റെ നിർദ്ദേശത്തിൽ വൈരുദ്ധ്യമോ?

എന്തുകൊണ്ടാണ് സർക്കാറിന്റെ മാർഗനിർദ്ദേശങ്ങൾ ഉണ്ടായിരുന്നിട്ടും ലെവൽ 5 നിയന്ത്രണ കാലത്ത് അടിയന്തരേതര റീടെയിലറുകൾ കച്ചവടം നടത്തുന്നത്?

സർക്കാർ മാർഗനിർദ്ദേശങ്ങൾ ഏതൊക്കെ കടകളെയാണു തുറന്നുപ്രവർത്തിക്കാൻ അനുവദിച്ചിരിക്കുന്നത്?

6 ആഴ്ച നീളുന്ന ലെവൽ 5 നിയന്ത്രണകാലത്ത്, വൈറസ് വ്യാപനം മന്ദീഭവിപ്പിക്കാനാണു അടിയന്തിര ഉല്പന്നങ്ങൾ വിൽക്കുന്ന കടകൾ മാത്രം തുറന്ന് പ്രവർത്തിച്ചാൽ മതിയെന്ന് സർക്കാർ പറഞ്ഞത്.

ഏതെല്ലാം കടകൾക്കാണു പ്രവർത്തിക്കാൻ അനുമതിയുള്ളത് എന്ന് നോക്കാം

1.മരുന്ന്, ആരോഗ്യസംബന്ധ ഉല്പന്നങ്ങള്‍ ,ഓര്‍ത്തോപെഡിക് ഉല്പന്നങ്ങള്‍ എന്നിവ വില്‍ക്കുന്ന റീടെയ്ലുകള്‍, ആഹാര-ഭക്ഷണപാനീയ കടകള്‍ (Take away), കെമിസ്റ്റ് , സൂപ്പര്‍മാര്‍ക്കറ്റ്, ന്യൂസ് പേപ്പര്‍ കടകള്‍

2.ഇന്ധന സര്‍വീസ്കേന്ദ്രങ്ങള്‍, ഇന്ധനങ്ങള്‍ ചൂടാക്കുന്ന ഇടങ്ങള്‍വെറ്റിനെറി ഉല്പന്നങ്ങള്‍ വില്‍ക്കുന്ന റീടെയ്ലുകള്‍ ,ലോണ്‍ട്രികള്‍, ഡ്രൈക്ലീനിങ് ,ബേങ്ക് , പോസ്റ്റ് ഓഫീസ്, ക്രെഡിറ്റ് യൂണിയന്‍.

3.വെറ്റിനറി ഉൽപ്പന്നങ്ങൾ വിൽക്കുന്ന റീട്ടെയിലുകൾ, ലോൺട്രികൾ, ഡ്രൈക്ലീനിങ്, ബാങ്ക്, പോസ്റ്റ് ഓഫീസ്, ക്രെഡിറ്റ് യൂണിയൻ.

4.സുരക്ഷാ ഉല്പന്നങ്ങള്‍, ഹാര്‍ഡ് വെയര്‍ ഉല്പന്നങ്ങള്‍ എന്നിവയുടെ ഔട്ലെറ്റുകള്‍, ബൈസിക്കിള്‍, മോട്ടോര്‍ വാഹനങ്ങള്‍ എന്നിവയുടെ മെയ്ന്‍റനന്‍സ് നടത്തുന്ന സ്ഥാപനങ്ങള്‍ എന്നിവയ്ക്കു തുറന്ന്‍ പ്രവര്‍ത്തിക്കാം.

5.Optician , optometrists, ശ്രവണ സംബന്ധമായ സേവനങ്ങള്‍, ഓഫീസ് ഉല്പന്നങ്ങള്‍, ഇലക്ട്രിക്കല്‍- communications technology സംബന്ധിച്ച ഉല്പന്നങ്ങള്‍ വില്‍ക്കുന്ന കടകള്‍ എന്നിവ അടിയന്തിര ഘട്ടങ്ങളില്‍ തുറക്കാവുന്നതാണ്.

എന്നാൽ തുണിക്കടകൾ, പുസ്തക വില്പനശാലകൾ, മ്യൂസിക് ഷോപ്പുകൾ, ഗാർഡൻ ഉല്പന്നങ്ങൽ വിൽക്കുന്ന കടകൾ, ഡിപ്പാർട്ട്മെന്റ് സ്റ്റോറുകൾ എന്നിവ തുറക്കാൻ സർക്കാർ അനുമതിയില്ല.
എന്നാൽ ഇവിടെ മറ്റൊരു കാര്യം ശ്രദ്ധിക്കേണ്ടതുണ്ട്. മാർച്ച് മാസത്തിൽ സർക്കാർ ഒരു മാർഗനിർദ്ദേശ രേഖ പുറത്തിറക്കിയിരുന്നു. അന്നത്തെ ലിസ്റ്റും ഈ പുതിയ ലിസ്റ്റും തമ്മിൽ അന്തരമുണ്ട്.

മാർച്ച് മാസത്തിൽ സർക്കാർ ഇറക്കിയ മാർഗനിർദ്ദേശ രേഖയിൽ പറഞ്ഞിരുന്നത്,
‘phone-and-collect’ സെർവീസ് , ഹോം ഡെലിവറി ഇവ ചെയ്തു കൊടുക്കുന്ന ബുക്ക് ഷോപ്പുകൾക്കും, തുണിക്കടകൾക്കും മറ്റ് അടിയന്തരേതര റീടെയിലർമാർക്കും തുറന്നു പ്രവർത്തിക്കാം എന്നായിരുന്നു.

ഉപഭോക്താക്കൾക്ക് കടകൾക്കുള്ളിൽ കേറി സാധനങ്ങൽ തിരഞ്ഞെടുക്കാൻ അനുവാദമില്ല. മറിച്ച് സാധനങ്ങൾ ഒരു പ്രത്യേക പോയന്റിൽ എത്തിച്ചു കൊടുക്കുമ്പോൾ അത് പോയി കലക്റ്റ് ചെയ്യാം.

മറ്റൊരു സർക്കാർ നിർദ്ദേശത്തിൽ പറയുന്നത് അടിയന്തരേതര വസ്തുക്കൾക്ക് ഓർഡർ കൊടുക്കലും അവ സ്വീകരിക്കലും 5 കി.മീ. ചുറ്റളവിനുള്ളിൽ നടക്കണം എന്നാണു.

മാർച്ച് ലോക്ഡൗണും ഇപ്പോഴത്തെ അവസ്ഥയും തമ്മിലുള്ള വ്യത്യാസം എന്താണു?

മാർച്ച് മാസത്തെ മാർഗ നിർദ്ദേശത്തിൽ പറഞ്ഞിരുന്നത്, ആളുകൾ ഷോപ്പുകളിൽ വരുന്നത് പരമാവധി നിരുൽസാഹപ്പെടുത്താൻ എല്ലാ റീടെയിലർമാരും ഓൺലൈൻ സേവനം ചെയ്യുക എന്നായിരുന്നു. എന്നാൽ അക്കൂട്ടത്തിൽ അടിയന്തരേതര റീടെയിലർമാരും ഉൾപ്പെട്ടിരുന്നോ ഇല്ലയോ എന്ന കാര്യത്തിൽ അവ്യക്തതയുണ്ടായിരുന്നു. സംശയം ഉന്നയിക്കപ്പെട്ടപ്പോൾ അടിയന്തരേതര റീടെയിലർമാർക്ക് ഓൺലൈൻ ഡെലിവെറി സേവനങ്ങൾ ചെയ്യാം എന്ന ഉത്തരമാണു സർക്കാരിൽ നിന്ന് കിട്ടിയത്.

എന്നാൽ ചില കർശന നിർദ്ദേശങ്ങളും സർക്കാർ കൊടുത്തിരുന്നു. ഇത്തരം സേവനങ്ങൾ ചെയ്യുമ്പോൾ ഏറ്റവും കുറഞ്ഞ സ്റ്റാഫ് അംഗങ്ങൾ ആയിരിക്കണം വേണ്ടത്, കൃത്യമായ സാമൂഹിക അകലം സദാ പാലിക്കണം, നടപടിക്രമങ്ങൾ വീട്ടിൽ വച്ച് നിർവഹിക്കേണ്ടതാണു എന്നിങ്ങനെ…
എന്നാൽ ‘click / phone and collect’ സേവനങ്ങൾ കൊടുക്കേണ്ട കടകളെ കുറിച്ച് ഉത്തരവിൽ പരാമർശമുണ്ടായിരുന്നില്ല.

എങ്കിൽ ഇതെല്ലാം സൂചിപ്പിക്കുന്നതെന്താണു?

തത്വത്തിൽ, ഉപഭോക്താക്കളെ കടകൾക്കകത്ത് കയറ്റാതെ സേവനം നടത്താൻ വിശാലപരിധിയിൽ കടകൾക്ക് അനുവാദമുണ്ട്. ‘click / phone and collect’ സേവനം ഹോം ഡെലിവെറിയെക്കാൾ ചെലവ് കുറഞ്ഞ രീതിയാണ്, സുരക്ഷിതവുമാണ്.

Smyths Toys, Hodges Figgis ( പുസ്തക വ്യാപരി) Waterstones, Brown Thomas and Arnotts( ഡിപാർട്ട്മെന്റ് സ്റ്റോറ്) എന്നീ റീടെയിലറുകൾ വിജയകരമായി
‘click / phone and collect’ഉം, ഹോം ഡെലിവറിയും ചെയ്തുവരുന്നുണ്ട്.

Share this news

Leave a Reply

%d bloggers like this: