ക്യൂരിയോസിറ്റി’20 ഓൺലൈൻ സയൻസ് ക്വിസ് മത്സരം വെള്ളിയാഴ്ച 5.30 മുതൽ 6.00 വരെ

എസെൻസ് അയർലൻഡ് സംഘടിപ്പിക്കുന്ന ഓൺലൈൻ സയൻസ് വർക്ക് ഷോപ്പ് “Curiosity ’20” -യുടെ ഭാഗമായ ഓൺലൈൻ സയൻസ് ക്വിസ് മത്സരം ഒക്ടോബർ  30 വെള്ളിയാഴ്ച വൈകീട്ട് 5.30 മുതൽ 6.00 വരെ ആയിരിക്കും . രജിസ്റ്റർ ചെയ്ത എല്ലാ വിദ്യാർത്ഥികൾക്കും ഈ മത്സരത്തിൽ പങ്കെടുക്കാനുള്ള  ലിങ്ക് ഇതിനകം മെയിൽ വഴി അയച്ചിട്ടുണ്ട് . ആർക്കെങ്കിലും ഇമെയിൽ ലഭിച്ചിട്ടില്ലെങ്കിൽ താഴെ കൊടുത്തിരിക്കുന്ന  നമ്പറിൽ ബന്ധപ്പെടുക. അര മണിക്കൂർ മാത്രം ആക്ടീവായ ഈ ലിങ്കിൽ കയറി  5.30 നും 6:00 മണിക്കും ഇടയിൽ നിങ്ങൾക്ക് മത്സരത്തിൽ പങ്കെടുക്കാം. പ്രൈമറി, സെക്കണ്ടറി സയൻസ് ക്വിസ് മത്സരങ്ങൾ ഒരേ സമയം ആയിരിക്കും നടത്തപ്പെടുക. എല്ലാം Multiple choice questions ആയിരിക്കും.

 ക്യൂരിയോസിറ്റി ’20 –  യുടെ ഭാഗമായ മറ്റു മത്സര ഇനങ്ങൾ ആയ സയൻസ് പ്രൊജക്റ്റ്, സയൻസ് പോസ്റ്റർ ഡിസൈനിങ്, സയൻസ് ആർട്ടിക്കിൾ എന്നിവ ലഭിക്കേണ്ട അവസാന തീയതി നവംബർ 10 ആണ്. ഈ മത്സരങ്ങളിൽ  വിജയികളാകുന്നവരെ പിന്നീട് അറിയിക്കുന്നതും അവർക്കുള്ള സമ്മാനങ്ങൾ കൈ മാറുന്നതും ആയിരിക്കും . ഈ കാലഘട്ടത്തിൽ പുതുതലമുറയ്ക്ക്  ഏറ്റവും ആവശ്യമായ ശാസ്ത്രബോധം  വളർത്തുക എന്ന ഉദ്ദേശത്തോടെ എസെൻസ്   എല്ലാ വർഷവും സംഘടിപ്പിക്കുന്ന “Curiosity”,  കോവിഡ് മൂലമുള്ള പ്രത്യേക സാഹചര്യം പരിഗണിച്ച് ഈ വർഷം ഓൺലൈൻ ആയി ആണ് നടത്തപ്പെടുന്നത്. അതിനാൽ തന്നെ ധാരാളം കുട്ടികൾ ഈ വർഷം രജിസ്റ്റർ ചെയ്തിരുന്നു. പങ്കെടുക്കുന്ന എല്ലാ കുട്ടികളേയും അവർക്ക് പ്രോത്സാഹനം നൽകുന്ന മാതാപിതാക്കളെയും സംഘടനയുടെ നന്ദി അറിയിച്ചു.
സയൻസ് ക്വിസ് ആയി ബന്ധപ്പെട്ട സംശയങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ… 0876521572 (ജോൺ)

Share this news

Leave a Reply

%d bloggers like this: